കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷാണെന്ന് പൊലീസ്. കേസില്‍ ലിജീഷ് ഉള്‍പ്പടെ നാല്പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ലിജീഷിന് പുറമെ കെ.വി വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം പുലര്‍ച്ചെ ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്സ്ആപ്പ് കോളാണ് നിര്‍ണായക തെളിവായി പൊലീസിന് ലഭിച്ചത്. ലിജീഷ് വിളിച്ച കോള്‍ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിലേക്കാണ് എത്തിയത്. തുടര്‍ന്ന് ബന്ധു ലിജീഷിനെ തിരിച്ചു വിളിച്ചിരുന്നു. പിന്നീട് ലിജീഷ് വിളിച്ചത് അറസ്റ്റിലായ സുമേഷിനെയാണ്. ഇയാളാണ് ഹരിദാസന്‍ ഹാര്‍ബറില്‍ നിന്ന് വീട്ടിലേക്ക് എത്തിയ കാര്യം ഇവരെ അറിയിക്കുന്നത്. ഒരാഴ്ചയോളമുള്ള ആസൂത്രണമായിരുന്നു ഇവര്‍ കൊലപാതകത്തിനായി നടത്തിയിരുന്നത്. ലിജേഷ് ആത്മജ് എന്ന ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടുന്ന സംഘത്തെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഈ സംഘം ഹരിദാസനെയും പ്രതീക്ഷിച്ച് വീടിന് മുന്നില്‍ തയ്യാറായി നിന്നു. രണ്ട് ബൈക്കുകളിലായിരുന്നു ഇവര്‍ എത്തിയത്. തുടര്‍ന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തെയാണ് ഇനി പിടികിട്ടാനുള്ളത്. അതിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിക്കക്കഴിഞ്ഞു. സൂത്രധാരനായ ലിജേഷിന്റെ വിവാദ പ്രസംഗമാണ് കേസില്‍ നിര്‍ണായക തെളിവുകളിലൊന്നായി പൊലീസ് പരിഗണിക്കുന്നത്. പ്രതികളില്‍ ചിലര്‍ക്ക് മാഹിയില്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന കണ്ണിപ്പൊയില്‍ ബാബു കൊലക്കേസിലും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....