കൊച്ചി: ട്വന്റി-ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിനെതിരെ ആഞ്ഞടിച്ച് സിപിഎം. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു രംഗത്തുവന്നതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ വിമര്‍ശിച്ചു. 'സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചത്. പി.വി. ശ്രീനിജന്റേത് പെയ്ഡ് സീറ്റ് ആണെന്ന ആരോപണത്തിന് മറുപടിയുണ്ട്. പ്രതികളില്‍ സിപിഎം-കാരുണ്ടെങ്കിലും ആളെ കൊല്ലാനാണ് പോയതെന്ന് പറയാനാകുമോ', എന്നും ജില്ലാ സെക്രട്ടറി ആരാഞ്ഞു. കുന്നത്തുനാട്ടിലെ ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ട്വന്റി-ട്വന്റിയുടെ ആരോപണം തള്ളുകയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെങ്കിലും സിപിഎം ആണ് ഈ കൊലയ്ക്കു പിന്നിലെന്ന് എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയുമെന്നാണ് സി.എന്‍. മോഹനന്‍ ചോദിക്കുന്നത്. ദീപുവിന്റേത് കൊലപാതകമാണ് എന്ന വാദത്തെയും മോഹനന്‍ ചോദ്യംചെയ്യുന്നുണ്ട്. ഒരുപാട് കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണ് സാബു എം. ജേക്കബിനുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 12-ാം തീയതിയാണ് ദീപുവിന് പരിക്കേറ്റ സംഭവമുണ്ടാകുന്നത്. ഇതിനു ശേഷം സാബുവും ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് അംഗവും എവിടെ ആയിരുന്നു? 14-ാം തീയതി ദീപുവിനെ അദ്ദേഹത്തിന്റെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അല്ലാതെ ട്വന്റി ട്വന്റി അല്ല. ഇപ്പോള്‍ ദീപുവിന്റെ മൃതദേഹത്തിന് അവകാശം ഉന്നയിച്ചുവരികയാണ് ട്വന്റി ട്വന്റിയെന്നും സി.പി.എം. ജില്ലാ നേതൃത്വം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....