News Beyond Headlines

15 Friday
May

വിവാഹപ്രായം ഉയര്‍ത്തല്‍: കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആര്‍.എസ്.എസ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആര്‍.എസ്.എസ്. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇത്തരം പ്രശ്നങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ആര്‍.എസ്.എസ്. വ്യക്തമാക്കി. ഹിജാബ് വിവാദം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആര്‍.എസ്.എസ്. പറയുന്നു. 'വിവാഹപ്രായം സംബന്ധിച്ച വിഷയം ചര്‍ച്ചയിലാണ്. പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആദിവാസികള്‍ക്കിടലും ഗ്രാമപ്രദേശങ്ങളിലും വിവാഹങ്ങള്‍ നേരത്തെ നടക്കുന്നു. ഇത് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഗര്‍ഭധാരണം നേരത്തെയാക്കുമെന്നുമാണ് ഗവണ്‍മെന്റിന്റെ വാദം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ എത്രമാത്രം ഇടപെടണം എന്നതാണ് ചോദ്യം. ചില കാര്യങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണം.'-ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചയ്ക്കായി ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയച്ചു. ഭര്‍ത്തൃ ബലാത്സംഗ വിഷയത്തിലും ആര്‍എസ്എസിന് സമാനമായ അഭിപ്രായമുണ്ടെന്നും വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കുടുംബത്തിന് വിടണമെന്ന് വിശ്വസിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അടുത്തിടെയുണ്ടായ വിവാദം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആര്‍.എസ്.എസ്. വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ സ്വാധീന മേഖല വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണുമ്പോള്‍, പ്രാദേശിക തലത്തില്‍ വിഷയം കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് സംഘം വിഷയത്തില്‍ ഇടപെടാത്തതെന്നും ആര്‍.എസ്.എസ്. വ്യക്തമാക്കി. മാര്‍ച്ച് 11 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) ബൈഠക്കില്‍ ഈ രണ്ട് വിഷയങ്ങളും മറ്റ് സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും ആര്‍.എസ്.എസ്. വൃത്തങ്ങള്‍ അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....