വികസന നയരേഖ അംഗീകരിച്ചെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നയരേഖ ബ്രാഞ്ച് തലം വരെ വിശദീകരിക്കും. അണികള്‍ നയരേഖ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. പാര്‍ട്ടി യോഗങ്ങള്‍ കാര്യക്ഷമമാക്കണം. സ്ത്രീപക്ഷ കേരളമാക്കാന്‍ പദ്ധതികള്‍ തയാറാക്കും. നവകേരളത്തിനായി പാര്‍ട്ടിയെ സജ്ജമാക്കും. ആറ് മാസത്തിനുള്ളില്‍ സാംസ്‌കാരിക ഇടപെടല്‍ രേഖ തയാറാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇതിനിടെ പി.ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്ത്രീപീഡന പരാതിയിലല്ല ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്. സംഘടനാതത്വം ലംഘിച്ചതിനായിരുന്നു. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് ശരിയായ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുന്നത്. എല്ലാവരേയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും പി.ജയരാജനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് കോടിയേരി പ്രതികരിച്ചു. 75 വയസുള്ള എല്ലാവരേയും സംസ്ഥാന സമിതികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ്. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരനും കത്ത് നല്‍കിയിരുന്നു. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജില്ല കേന്ദ്രീകരിച്ച് സുധാകരന്‍ പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതികളില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കെല്ലാം പകരം ചുമതല നല്‍കുമെന്നും കോടിയേരി വിശദീകരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....