യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന മെക്‌സിക്കന്‍ പൗരന്മാര്‍ രാജ്യ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ എത്തിത്തുടങ്ങി. യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ മെക്‌സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ഉത്തരവിട്ടതാണ് പ്രത്യേക വിമാനങ്ങള്‍. സംഘര്‍ഷത്തെത്തുടര്‍ന്ന് പലായനം ചെയ്ത 81 പേരടങ്ങുന്ന സംഘം റൊമാനിയയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഇന്ന് മെക്‌സിക്കോയില്‍ എത്തിയിരുന്നു.റൊമാനിയയിലുള്ള എല്ലാ പൗരന്മാരെയും രക്ഷിക്കാനുള്ള പദ്ധതികള്‍ മെക്‌സിക്കോയുടെ നാഷണല്‍ ഡിഫന്‍സ് സെക്രട്ടേറിയറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അതിര്‍ത്തികള്‍ കടന്ന് അയല്‍രാജ്യങ്ങളിലേക്ക് ''ആളുകളുടെ മനുഷ്യ ഹിമപാതം'' ഒഴുകുന്നതായി ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി. ഇതുവരെയുള്ള മൊത്തം അഭയാര്‍ത്ഥികളുടെ എണ്ണം '1.5 ദശലക്ഷത്തിലേക്ക് നീങ്ങുന്നു'' എന്നും കണക്കുക്കള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നു എന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. മോള്‍ഡോവയ്ക്ക് ഇതിനകം 200,000 അഭയാര്‍ത്ഥികളെ ലഭിച്ചിട്ടുണ്ട്. പരിമിതമായ ജീവിത സൗകര്യവും ചെറിയ ജനസംഖ്യയുമുള്ള, യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഒരു രാജ്യത്തിന് താങ്ങാന്‍ കഴിയുന്നതിന്റെ പരമാവധിയാണ് ഇതെന്ന് ഗ്രാന്‍ഡി പറഞ്ഞു. മോള്‍ഡോവന്‍ ഉദ്യോഗസ്ഥര്‍ കഠിനമായ ജോലിയാണ് ചെയ്യുന്നതെന്നും എന്നാല്‍ അതിര്‍ത്തിയിലെ സാധനങ്ങളുടെ സംയോജനത്തിന് സമയമെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....