റായ്പൂര്‍: ആക്ഷേപഹാസ്യത്തിലൂടെ ഛത്തീസ്ഗഡ് സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. 'ഇന്ത്യ റൈറ്റേഴ്‌സ്' മാസികയുടെ എഡിറ്റര്‍ നിലേഷ് ശര്‍മയെയാണ് ലേഖനമെഴുതിയതിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖിലവന്‍ നിഷാദാണ് മാധ്യമപ്രവര്‍ത്തകനെതിരെ റായ്പൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. നിലേഷ് ശര്‍മയുടെ 'ഘുര്‍വാ കേ മാതി' കോളത്തില്‍ എഴുതുന്ന ലേഖനങ്ങളിലെ സാങ്കല്‍പിക കഥാപാത്രങ്ങള്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുമായും സാമ്യമുള്ളതായി ഖിലവന്‍ നിഷാദ് ആരോപിച്ചു. തന്റെ കോളത്തില്‍ മന്ത്രിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്. ഇത് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. തെറ്റായ വിവരങ്ങളും കിംവദന്തികളും ഉള്‍പ്പെടുത്തി ലേഖനങ്ങള്‍ എഴുതിയതിന് ശര്‍മക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റായ്പൂര്‍ പൊലീസ് പറഞ്ഞു. വലതുപക്ഷ അനുഭാവിയായാണ് ശര്‍മ അറിയപ്പെടുന്നത്. അതേസമയം, മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. 2018ല്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. മുന്‍ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....