കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇടംനേടിയതോടെ മധ്യകേരളത്തിലെ പാര്‍ട്ടിയുടെ കരുത്തുറ്റ മുഖങ്ങളിലൊന്നായി കോട്ടയത്തുകാരുടെ വി.എന്‍.വി. കോട്ടയം ജില്ല സെക്രട്ടറിയായുള്ള പ്രവര്‍ത്തന മികവാണ് ആദ്യം മന്ത്രിയായും ഇപ്പോള്‍ സെക്രട്ടേറിയറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെടാന്‍ വി.എന്‍. വാസവന് തുണയായത്. കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളും നിര്‍ണായകമായി. ജനകീയ പ്രശ്നങ്ങളില്‍ സജീവ ഇടപെടലുകളിലൂടെ നിറഞ്ഞുനിന്ന കോട്ടയത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വി.എന്‍.വി, ഇനി സംസ്ഥാനത്തെ പാര്‍ട്ടി തീരുമാനങ്ങളിലും നിര്‍ണായകവാക്കാവും. മന്ത്രിസ്ഥാനത്തിനൊപ്പം സെക്രട്ടേറിയറ്റിലും ഇടംനേടാനായതോടെ കോട്ടയത്തടക്കം പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ കരുത്തും വര്‍ധിച്ചു. സി.ഐ.ടി.യു ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗം, റബ്കോ മുന്‍ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുള്ള അദ്ദേഹം സി.ഐ.ടി.യു ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, കോട്ടയം ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാമ്പാടി സ്വദേശിയാണ്. വാസവനൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ച പി.കെ. ബിജുവും കോട്ടയത്തിന്റെ സ്വന്തമാണ്. തൃശൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനമെങ്കിലും കോട്ടയം മാഞ്ഞൂര്‍ സ്വദേശിയാണ് പി.കെ. ബിജു. സംസ്ഥാന സമിതിയിലേക്ക് കോട്ടയം ജില്ല സെക്രട്ടറി എ.വി. റസലും കെ. അനില്‍കുമാറുമാണ് പുതുതായി എത്തിയത്. വാസവന്റെ സെക്രട്ടേറിയറ്റ് സ്ഥാനവും എ.വി. റസലിന്റെ സംസ്ഥാന സമിതി അംഗത്വവും ഉറപ്പായിരുന്നെങ്കിലും അനില്‍ കുമാറിന്റെ വരവ് അപ്രതീക്ഷിതമാണ്. സംസ്ഥാന സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്ന അനില്‍കുമാര്‍ അവസാന നിമിഷ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടാണ് സ്ഥാനം ഉറപ്പിച്ചത്. ഡി.വൈ.എഫ്.ഐ കാലത്തെ പ്രവര്‍ത്തന മികവ്, ധൈഷണിക മുഖം, ചാനല്‍ ചര്‍ച്ചകളില്‍ സാന്നിധ്യം എന്നിവയെല്ലാം മുതല്‍ക്കൂട്ടായി. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണക്കൊപ്പം പിണറായി വിജയന്റെ താല്‍പര്യവും അനിലിന് തുണയായി. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗമെന്ന നിലയില്‍നിന്നാണ് പുതിയ ചുമതല. എസ്.എഫ്.ഐ ജില്ല പ്രസിഡന്റും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുമായിരുന്ന അനില്‍കുമാര്‍, മീനച്ചിലാര്‍ - മീനന്തറയാര്‍ -കൊടൂരാര്‍ നദി പുനര്‍സംയോജന പദ്ധതിയുടെ മുഖ്യസംഘാടകനാണ്. 11 ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറിയുമാണ്. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയാണ്. കോട്ടയം ജില്ല സെക്രട്ടറിയെന്ന നിലയിലാണ് എ.വി. റസല്‍ സംസ്ഥാനസമിതിയിലെത്തിയത്. ചങ്ങനാശ്ശേരി സ്വദേശിയായ റസല്‍ ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്നു. സി.ഐ.ടി.യു ജില്ല സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം സമ്മേളനം കോട്ടയത്തെ തലമുറമാറ്റത്തിനും സാക്ഷിയായി. കോട്ടയത്ത് പാര്‍ട്ടി ദുര്‍ബലമായിരുന്ന കാലയളവില്‍ സജീവമായി നയിച്ച വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായിരുന്ന കെ.ജെ. തോമസ് എന്നിവര്‍ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവായി. പ്രായപരിധി കടമ്പയില്‍തട്ടിയാണ് ഇരുവരുടെയും മാറ്റം.എന്നാല്‍, ഇരുവരെയും പ്രത്യേക ക്ഷണിതാക്കളായി നിലനിര്‍ത്തിയത് ശ്രദ്ധേയമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....