ഗോവയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്ത് രണ്ട് സീറ്റുകളാണ് ആംആദ്മി നേടിയത്. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്. ആംആദ്മി നേതാവ് വിന്‍സേ വീഗസും ക്രൂസ് സില്‍വയുമാണ് ഇവിടെ ജയിച്ചത്. 6087 വോട്ടുകളാണ് വിന്‍സേ വീഗസ് നേടിയത്. 5107 വോട്ടുകളാണ് ക്രൂസ് സില്‍വ നേടിയത്. ഗോവയില്‍ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ തുടക്കമാണിതെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 2013 ല്‍ ഡല്‍ഹിയില്‍ ഞെട്ടിക്കുന്ന വിജയം നേടിയ ആംആദ്മി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലും വിജയക്കൊടി പാറിച്ചത്. ഗോവയിലും രണ്ട് സീറ്റ് നേടിയതോടെ പാര്‍ട്ടിയുടെ പ്രസക്തിയും സാധ്യതയും വര്‍ധിക്കുകയാണ്. ഭരണമികവുകൊണ്ടാണ് ഡല്‍ഹിക്ക് പുറത്തേക്കും ആംആദ്മിക്ക് സീറ്റുകളുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ മികച്ച നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്. അഴിമതി രഹിത മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടിയുടെ ജനനം. ഡല്‍ഹിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാള്‍ കൂടുതല്‍ ശക്തനാകുകയാണ്. ക്യാപ്റ്റന്‍ അമരീന്ദ്രര്‍ സിംഗ് ,പ്രകാശ് സിംഗ് , മുഖ്യമന്ത്രി ഛന്നി, നവ്‌ജ്യോത് സിസിംഗ് സിദ്ദു അടക്കം പ്രധാന നേതാക്കളെ വീഴ്ത്തിയാണ് എഎപിയുടെ ചരിത്രനേട്ടം. വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....