ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. 399 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 387 സീറ്റുകളിലും കെട്ടിവെച്ച കാശ് പോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ കിട്ടിയത് വോട്ട് വെറും 2.4 ശതമാനം മാത്രവും. തെരഞ്ഞെടുപ്പില്‍ കേവലം 33 സീറ്റുകളില്‍ മത്സരിച്ച രാഷ്ട്രീയ ലോക് ദളിന് (ആര്‍എല്‍ഡി) 2.9 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. ആര്‍എല്‍ഡിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. കോണ്‍ഗ്രസിന് സമാനമായി തിരിച്ചടിയാണ് മായാവതിയുടെ ബിഎസ്പിയ്ക്കും ഇത്തവണ ഉണ്ടായത്. ഒറ്റയ്ക്ക് 403 സീറ്റുകളിലും മത്സരിച്ച ബിഎസ്പിയുടെ 290 സ്ഥാനാര്‍ത്ഥികള്‍ക്കും (72%) കെട്ടിവച്ച കാശ് പോയി. യുപിയില്‍ രണ്ടാം തവണയും ജയിച്ചു കയറിയെങ്കിലും മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായി. 376 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിച്ചത്. 347 സീറ്റുകളില്‍ മത്സരിച്ച മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയുടെ ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ സഖ്യകക്ഷികളായ അപ്നാ ദള്‍ (സോനേലാല്‍ വിഭാഗം), നിഷാദ് (നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. 27 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരിടത്ത് പോലും ഇരുപാര്‍ട്ടികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായില്ല. എസ്പിയുടെ പങ്കാളികളായിരുന്ന എസ്ബിഎസ്പി, അപ്ദാ ദള്‍ (കമേരാവാദി) എന്നിവര്‍ 25 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 8 പേര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായി. ഒരു നിയോജക മണ്ഡലത്തില്‍ പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ ആറിലൊന്ന് പോലും കിട്ടാത്ത സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടമാവുക. ഇത്തവണ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച 4,442 സ്ഥാനാര്‍ത്ഥികളില്‍ 3,522 പേര്‍ക്കും (80%) കെട്ടിവച്ച കാശ് നഷ്ടമായെന്നാണ് കണക്ക്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....