അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു. കെ.കെ. ജയചന്ദ്രന്‍, കെ.ജി.മദനന്‍, കുട്ടന്‍ എന്നിവരാണ് എം.എം.മണിക്കൊപ്പം ഹര്‍ജി നല്‍കിയത്. ജയചന്ദ്രനെ പ്രതിയാക്കിയ നടപടി ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. 2012 മേയ് 25നു എം.എം.മണി മണക്കാട്ട് നടത്തിയ വണ്‍, ടൂ, ത്രീ പ്രസംഗം നാലു പേരെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതമായി പരിഗണിച്ചായിരുന്നു കേസ്. കേസില്‍ മന്ത്രി എം.എം. മണിയും ജയചന്ദ്രനുമടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. നേരത്തേ കേസിലെ ഒന്‍പതു പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ 2012 മേയ് 25ന്, അന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി തൊടുപുഴയ്ക്കു സമീപം മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണു ബേബി വധക്കേസ് പുനരന്വേഷണത്തിനു വഴിതുറന്നത്. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ പ്രസംഗത്തിലെ പരാമര്‍ശം. ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധത്തെക്കുറിച്ചാണു മണി പറഞ്ഞത്. ഇവരുടെ വധം സംബന്ധിച്ച കേസുകള്‍ അതതു കാലത്ത് പൊലീസ് അന്വേഷിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളായിരുന്ന സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും വിട്ടയച്ചിരുന്നു. മണക്കാട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തൊടുപുഴ പൊലീസ് മണിയെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....