കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടിയെ ന്യായികരിച്ച് ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍. പൊലീസ് ആരെയും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ അവരുടെ ഉത്തവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ചങ്ങനാശേരി എംഎല്‍എ പറഞ്ഞു. 'ചില ആളുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ കൊണ്ട് അഭിനയിപ്പിക്കുന്നതും കഴിഞ്ഞ ദിവസം കണ്ടു. തനിക്ക് ഒരു രാഷ്ട്രീയ ലാഭവും ഈ പദ്ധതിയില്‍ നിന്നും ലഭിക്കാനില്ല. മടാപള്ളിയിലെ ജനങ്ങള്‍ക്കൊപ്പമാണ് നിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ഓരോ ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കും'- എംഎല്‍എ ജോബ് മൈക്കിള്‍ പറഞ്ഞു. അതിനിടെ, കെ-റെയില്‍ സര്‍വേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. കെ-റെയില്‍ അതിരടയാള കല്ല് പിഴുതതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. രാത്രിയില്‍ ആറ് കല്ല് എടുത്ത് മാറ്റിയതിനും, പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുക്കും. വലിയ പ്രതിഷേധമാണ് ജിജി കെ-റെയില്‍ സര്‍വേ കല്ലിനിടെ നടത്തിയത്. താന്‍ വിദേശത്തുപോയി ചോര നീരാക്കി നിര്‍മ്മിച്ച വീട് സില്‍വര്‍ ലൈനിനായി വിട്ടുകൊടുക്കില്ലെന്നാണ് ജിജി പറഞ്ഞത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വീടും പുരയിടവും നഷ്ടമാവും. താനുള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസുകാര്‍ ക്രൂരമായാണ് ആക്രമിച്ചത്. ലോണെടുത്ത് നിര്‍മ്മിച്ച കടയാണ് ഉപജീവനമാര്‍ഗം. അത് നഷ്ടപ്പെടാന്‍ അനുവദിക്കില്ല. നഷ്ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ല. വീട്ടിന് മുന്നില്‍ കല്ലിടാന്‍ വന്നാല്‍ അത് പറിച്ചെറിയുമെന്നും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരക്കാരെ പൊലീസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും സമരക്കാരിലൊരാളായ ജിജി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മാടപ്പള്ളിയിലെ കെ-റെയില്‍ വിരുദ്ധ സമരം നടന്നത്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഉള്‍പ്പെടെ 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....