അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ ഇന്ത്യയില്‍ 42 ബില്യന്‍ ഡോളര്‍ (3.2 ലക്ഷം കോടി രൂപ) നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായുള്ള ഇന്ത്യ - ജപ്പാന്‍ ഉച്ചകോടിക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സൈബര്‍ സുരക്ഷ അടക്കം ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തത്തില്‍ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ജപ്പാന്‍. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാന്‍ 'ഒരു ടീം-ഒരു പദ്ധതി' ആയി പ്രവര്‍ത്തിക്കുന്നു.'- പ്രധാനമന്ത്രി പറഞ്ഞു. കിഷിത ഇന്ത്യയുടെ സുഹൃത്താണെന്നും കിഷിത ജപ്പാന്‍ വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇടപഴകാന്‍ അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം ജപ്പാനും, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്‌ന്റെ അയല്‍ രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരാനും ശ്രമിക്കുമെന്ന് ഫുമിയോ കിഷിത പറഞ്ഞു. ഉച്ചകോടിയില്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ കുറിച്ച് സംസാരിച്ചതായും രാജ്യാന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ സമാധാനപരമായ പരിഹാരമാണ് വേണ്ടതെന്നും കിഷിത കൂട്ടിച്ചേര്‍ത്തു. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ 2014ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 3.5 ട്രില്യന്‍ യെന്‍ വിവിധ ഇന്ത്യന്‍ പദ്ധതികളില്‍ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഫുമിയോ കിഷിത ഇന്ത്യ സന്ദര്‍ശിക്കുന്നത്. നിലവില്‍ 1455 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയില്‍ ഉള്ളത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍, മെട്രോ പദ്ധതികള്‍, ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി തുടങ്ങി ജാപ്പനീസ് സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇന്ത്യയില്‍ നടന്നുവരുന്നുണ്ട്. 2007ല്‍ രൂപീകരിച്ച ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന ക്വാഡ് സഖ്യത്തില്‍, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ജപ്പാനു ഇന്ത്യയും അംഗങ്ങളാണ്. ക്വാഡ് അംഗങ്ങളില്‍ ഇന്ത്യ മാത്രമാണു റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തത്. ജപ്പാന്‍ ഉള്‍പ്പെടെയുള്ള ക്വാഡ് രാജ്യങ്ങള്‍ റഷ്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുക്രെയ്നില്‍ നിന്നുള്ള നിരവധി അഭയാര്‍ഥികളെ ജപ്പാന്‍ സ്വീകരിക്കുന്നുണ്ട്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തരതലത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് സഹകരിക്കാനുള്ള വേദി ഒരുക്കാനും താന്‍ ആഗ്രഹിക്കുന്നതായി സമ്മേളനത്തിനു മുന്നോടിയായി ഫുമിയോ കിഷിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ ടോക്കിയോയിലാണ് അവസാനമായി ഇന്ത്യന്‍- ജപ്പാന്‍ ഉച്ചകോടി നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020, 2021 വര്‍ഷങ്ങളില്‍ ഉച്ചകോടി ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....