News Beyond Headlines

21 Sunday
June

വനിതാ കമ്മിഷന്‍ സിറ്റിങ്ങിനിടെ വേദിയിലേക്ക് പരാതിക്കാരിയുടെ മുളകുപൊടിയേറ്

തൃശ്ശൂര്‍: വനിതാ കമ്മിഷന്‍ സിറ്റിങ് നടന്ന വേദിയിലേക്ക് പരാതിക്കാരിയായ മുതിര്‍ന്ന സ്ത്രീ മുളകുപൊടിയെറിഞ്ഞു. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ശനിയാഴ്ച പത്തരയോടെയാണ് സംഭവം. തന്റെ പരാതി ആദ്യം പരിഗണിക്കണമെന്ന ആവശ്യവുമായെത്തിയ പരാതിക്കാരിയാണ് മുളകുപൊടിയെറിഞ്ഞത്. സിറ്റിങ് തുടങ്ങാനിരിക്കെയാണ് സംഭവം. ആരുടെയും ദേഹത്ത് ഇത് വീണില്ല. കമ്മിഷന്‍ അസിസ്റ്റന്റ് ലേഖ, ജീവനക്കാരന്‍ ശ്രീജിത്ത്, അഭിഭാഷകരായ സുനിത, രജിത എന്നിവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. മുളങ്കുന്നത്തുകാവ് ചൈനബസാര്‍ സ്വദേശിനിയാണ് മുളകുപൊടി വിതറിയത്. സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് ഇവരെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു. അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരേ ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി രണ്ടുതവണ പരിഗണിച്ച കമ്മിഷന്‍ വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. കഴിഞ്ഞദിവസം വനിതാ കമ്മിഷന്‍ അസിസ്റ്റന്റ് ലേഖയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പോലീസും കമ്മിഷന്‍ അംഗങ്ങളും സംസാരിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു. കേരള വനിതാ കമ്മിഷന്‍ അദാലത്തില്‍ 78 കേസുകള്‍ പരിഗണിച്ചതില്‍ 20 എണ്ണം തീര്‍പ്പാക്കി. നാല് കേസുകള്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പോലീസിന് കൈമാറി. ബാക്കിയുള്ള കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ വീണ്ടും പരിഗണിക്കും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, സിറ്റിങ് അഡ്വക്കേറ്റുമാരായ സജിത അനില്‍, രജിത, സുനിത, ബിന്ദു രഘുനാഥ്, കൗണ്‍സിലര്‍ മാല രമണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....