ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ദൗസ ജില്ലയില്‍ വെള്ളിയാഴ്ച ഇത് സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ രാജസ്ഥാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്. അതിക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പണവും ആഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതികളില്‍ ഒരാളായ വിവേക് ശര്‍മയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദൗസയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതായാരോപിച്ച് അല്‍വാര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് പോലീസ് പറയുന്നു. കേസില്‍ നിലവില്‍ ജയിലില്‍ കഴിയുന്ന ഒരാളാണ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും അവിടെയുണ്ടായിരുന്ന രണ്ട് പേരെടക്കം ചേര്‍ന്ന് ബലാത്സംഗം ചെയതായുമാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ നേരത്തെ നല്‍കിയ പരാതിയില്‍ കൂട്ടബലാത്സംഗത്തിന്റെ കാര്യം പരാതിക്കാരി ഉന്നയിച്ചിരുന്നില്ല. പ്രതികള്‍ കൂട്ടബലാത്സംഗത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരി പറഞ്ഞതായി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞു. കൂട്ടബലാത്സംഗം, ഐടി ആക്ട്, എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം, പോക്‌സോ ആക്ട് എന്നിവ പ്രകാരം കേസ് രജസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി ലാല്‍ ചന്ദ് കായല്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണ നിഷേധിച്ചു. തന്റെ മകനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. 'കേസ് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്നെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയാണിത്. ഇങ്ങനെ പെരുമാറാന്‍ പാടില്ല. നേരത്തെയും അവര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു, അത് തീര്‍ത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കണ്ടെത്തി,'' എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....