ലുധിയാന (പഞ്ചാബ്): വീട്ടില്‍ കറുപ്പ് കൃഷി ചെയ്തയാള്‍ പോലീസ് പിടിയില്‍. ലുധിയാന ജോധാനിലെ ഗുജ്ജര്‍വാള്‍ സ്വദേശിയായ മുഹമ്മദ് ഹൂഫാണ് അറസ്റ്റിലായത്. വീടിന്റെ ടെറസിലും ശൗചാലയത്തിലുമായാണ് ഇയാള്‍ കറുപ്പ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ ലുധിയാന റൂറല്‍ പോലീസ് നടത്തിയ പരിശോധനിയില്‍ 190 കറുപ്പ് തൈകള്‍ പിടിച്ചെടുക്കുകയും ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹൂഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് ലുധിയാന റൂറല്‍ എസ്എസ്പി കേതന്‍ പാട്ടീല്‍ ബലിറാം പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയില്‍ വീട്ടിന്റെ ടെറസില്‍ വളര്‍ത്തിയ കറുപ്പ് ചെടികള്‍ കണ്ടെത്തി. തുടര്‍ന്ന് ചെടികള്‍ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടെറസില്‍ മണ്ണ് വിരിച്ച് അതില്‍ വിത്തുകള്‍ പാകിയാണ് ഇയാള്‍ കറുപ്പ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) 16,61,85 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജസ്റ്റര്‍ ചെയ്തു. കറുപ്പ് കൃഷി ചെയ്യുന്നതും ഉല്പാദിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍ പഞ്ചാബിലെ പല രാഷ്ട്രീയക്കാരും അടുത്തിടെ കറുപ്പ് കൃഷി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....