പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്‍ക്കും ഇന്ന് മുതല്‍ കരുതല്‍ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 9 മാസം തികഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. കരുതല്‍ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്സീനുകളുടെ വില കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. കോവാക്സിന്‍ , കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 225 രൂപയ്ക്ക് നല്‍കും. നേരത്തെ കോവാക്സിന് 1200 രൂപയും കോവിഷീല്‍ഡിന് 600 രൂപയുമായിരുന്നു വില. കേന്ദ്ര സര്‍ക്കാര്‍ ഭാരത് ബയോടെക്കുമായും സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. കരുതല്‍ ഡോസ് വിതരണം ചെയ്യുമ്പോള്‍ അമിത തുക ഈടാക്കരുതെന്നും കേന്ദ്രം നിര്‍ദേശിച്ചു. പരമാവധി ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജ് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തി. നേരത്തെ സ്വീകരിച്ച അതേ ഡോസ് തന്നെ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. CoWINല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കരുതല്‍ ഡോസിന് പുതിയ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു. കരുതല്‍ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....