രാജ്യത്തുടനീളം തക്കാളിക്ക് തീപിടിച്ച വില. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോ 100 മുതല്‍ 120 രൂപ വരെ നല്‍കേണ്ടി വരും. മൂന്ന് മടങ്ങിലധികം വര്‍ധനവാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്. മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബീന്‍സ്, പയര്‍, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വര്‍ധിച്ചു. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും കുറച്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്തത് വ്യാപക കൃഷി നാശത്തിന് കാരണമായിട്ടുണ്ട്. ഡിമാന്റിനനുസരിച്ചുള്ള തക്കാളി വിതരണം ചെയ്യാന്‍ പല ഉല്‍പാദകര്‍ക്കും സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിനാശം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. ഇത് കൂടാതെ പഴങ്ങള്‍ക്കും ജയ അരിക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിയ്ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. എന്നാല്‍ സവാള വില ഉയരാത്തത് നേരിയ ആശ്വാസമാകുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....