വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ അറസ്റ്റില്‍. യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തന്‍ ലാല്‍ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം മതം, വര്‍ഗം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ശത്രുതയുണ്ടാക്കുക, സഹവര്‍ത്തിത്വം നശിപ്പിക്കുക എന്നീ കുറ്റങ്ങളും 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി നോര്‍ത്ത് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ശിവലിംഗത്തെക്കുറിച്ച് അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്കു മുന്നിലുള്ള വിഷയവുമാണെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ എന്തിനേക്കുറിച്ചെങ്കിലും പറഞ്ഞാല്‍ അത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തും എന്നതാണ് അവസ്ഥയെന്ന് രത്തന്‍ ലാല്‍ പറയുന്നു. ഇത് പുതിയൊരു കാര്യമല്ല. ചരിത്രകാരന്‍ എന്ന നിലയില്‍ ഞാന്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. അത് എഴുതുമ്പോള്‍ സുരക്ഷിതമായ ഭാഷ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....