എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനിടെയാണ് ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. 'രാഷ്ട്രീയം മനസിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി ഭക്ഷണമുണ്ടാക്കൂ' എന്നായിരുന്നു ചന്ദ്രകാന്തിന്റെ അധിക്ഷേപം. ചന്ദ്രകാന്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണമാണ് സുപ്രിയയുടെ ഭര്‍ത്താവ് സദാനന്ദ് സുലെ ട്വിറ്ററിലൂടെ നടത്തിയത്. ബിജെപി ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും സാധിക്കുമ്പോഴെല്ലാം അവര്‍ സ്ത്രീകളെ അപമാനിക്കുമെന്നും വിഡിയോ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'കുടുംബിനിയെന്ന നിലയിലും എന്റെ മക്കളുടെ അമ്മയെന്ന നിലയിലും വിജയകരമായ രാഷ്ട്രീയ ജീവിതം നയിക്കുന്ന സ്ത്രീയെന്ന നിലയിലും ഭാര്യയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. രാജ്യത്തെ കഴിവും പ്രാപ്തിയുമുള്ള കഠിനാധ്വാനികളായ സ്ത്രീകളില്‍ ഒരാളാണ് സുപ്രിയ എന്നതിലും എനിക്ക് അഭിമാനമുണ്ട്. ബിജെപി നേതാവിന്റെ പ്രസ്താവന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാ'ണെന്നും സദാനന്ദ് കുറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....