കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീന്‍ ബട്ടിനെ (35) വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നു ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണു ലഷ്‌കറെ തയിബ ഭീകരരുടെ വെടിയേറ്റ് അമ്രീന്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ 10 വയസ്സുകാരനു പരുക്കേറ്റിരുന്നു. അമ്രീന്‍ ബട്ടിന്റെ ഘാതകരായ രണ്ടു ലഷ്‌കറെ തയിബ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് വക്താവ് നേരത്തേ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. ബദ്ഗാം ജില്ലയിലെ ഹിഷ്രൂവിലുള്ള അമ്രീന്റെ വീട്ടില്‍ ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് ബുധനാഴ്ച രാത്രിയെത്തിയ രണ്ടംഗസംഘമാണു നടിയെ വെടിവച്ചു കൊന്നത്. ഒപ്പമുണ്ടായിരുന്ന അനന്തരവന്‍ ഫര്‍ഹാന്‍ സുബായിയുടെ കയ്യില്‍ വെടിയേറ്റു. രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പേ അമ്രീന്‍ മരിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല തുടങ്ങിയവര്‍ അനുശോചിച്ചു. ഇതിനിടെ, കുപ്വാര ജില്ലയിലെ ജുംനാഗഡ് മേഖലയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം രഹസ്യവിവരം ലഭിച്ചതനുസരിച്ചു സുരക്ഷാസേന തകര്‍ത്തു. ഭീകരരില്‍നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രില്‍ 22ന് പുല്‍വാമയില്‍ സന്‍ജ്വാനില്‍ സിഐഎസ്എഫ് സൈനികര്‍ സഞ്ചരിച്ച ബസില്‍ ചാവേര്‍ ആക്രമണം നടത്തിയ സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലഷ്‌കറെ പ്രവര്‍ത്തകന്‍ ആബിദ് അഹമ്മദിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....