തന്നെ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ് സഹോദരനെ വിളിച്ച് പണം ആവശ്യപ്പെട്ട യുവതി അറസ്റ്റില്‍. ഡല്‍ഹിയിലെ മെഹ്റോളിയിലാണ് സംഭവം. തന്റെ സഹോദരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയെന്ന യുവാവിന്റെ പരാതിയെ തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. കടത്തിക്കൊണ്ടു പോയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് തന്റെ ഫോണിലേക്കു പല തവണ വിളിച്ചെന്നും മെസേജ് അയച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി. കൈകള്‍ ബന്ധിച്ച നിലയിലുള്ള യുവതിയുടെ ഫോട്ടോയും പരാതിക്കൊപ്പം യുവാവ് പൊലീസിനു നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലെത്തിയ പൊലീസ് സംഘം സിസിടിവി ക്യാമറ പരിശോധിച്ചു. ഇതില്‍ കഴിഞ്ഞ ചൊവ്വാഴ്ച യുവതി വീട്ടില്‍നിന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാല്‍ വാട്‌സാപ് പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. ഇതുവച്ച് ഫോണിന്റെ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തി. ആഗ്രയിലായിരുന്നു ഫോണ്‍ അപ്പോഴുണ്ടായിരുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ യുവതിയെ ആഗ്രയിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍നിന്ന് കണ്ടെത്തുകയും ഇത് യുവതിയുടെ നാടകമായിരുന്നുവെന്ന് തെളിയുകയുമായിരുന്നു. സഹോദരനെ ഫോണില്‍ വിളിച്ച യുവതി ഒരു മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പുരുഷ ശബ്ദത്തിലാണ് സംസാരിച്ചത്. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് യുവതി ഇത്തരത്തിലൊരു നാടകം കളിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....