ന്യൂഡല്‍ഹിന്മ കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, ഉത്തരാഖണ്ഡിലെ മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണ ജീവനൊടുക്കി. മരുമകള്‍ പരാതി നല്‍കി മൂന്നു ദിവസം പിന്നിടുമ്പോഴാണ് ബുധനാഴ്ചയോടെ ബഹുഗുണ സ്വയം വെടിവച്ച് മരിച്ചത്. തുടര്‍ന്ന് രാജേന്ദ്രയുടെ മകന്‍ അജയ് ബഹുഗുണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകള്‍ക്കും അവരുടെ പിതാവിനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു. രാജേന്ദ്രയ്ക്കെതിരെ പരാതി നല്‍കിയ ഒരു അയല്‍ക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 'കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയില്‍ അദ്ദേഹം കടുത്ത നിരാശയിലായിരുന്നു' - മുതിര്‍ന്ന പൊലീസ് ഓഫിസര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. 2004ല്‍ ഉത്തരാഖണ്ഡിലെ എന്‍ഡി തിവാരി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു രാജേന്ദ്ര ബഹുഗുണ. രാജേന്ദ്രയ്ക്കെതിരെ പരാതി നല്‍കിയ മരുമകള്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്. ഇവര്‍ രാജേന്ദ്ര ബഹുഗുണയും മകനും ഉള്‍പ്പെടെ താമസിക്കുന്ന വീടിന്റെ മറ്റൊരു നിലയില്‍ ഒറ്റയ്ക്കാണ് താമസം. ബുധന്‍ വൈകിട്ടാണ് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മുന്‍ മന്ത്രി വെടിവച്ചു മരിച്ചത്. ഹാല്‍ദ്വാനിയിലെ വസതിയില്‍നിന്നും എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാജേന്ദ്ര ബഹുഗുണ അറിയിച്ചിരുന്നു. പിന്നീട് ഹാല്‍ദ്വാനിയിലെ ഭഗത് സിങ് കോളനിയിലുള്ള വാട്ടര്‍ ടാങ്കിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉടന്‍ സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സംഘത്തെയും അയല്‍ക്കാരെയും സാക്ഷിയാക്കി രാജേന്ദ്ര സ്വയം വെടിവയ്ക്കുകയായിരുന്നു. വിളിച്ച് അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറിനില്‍ക്കുകയായിരുന്നു മുന്‍ മന്ത്രി. താന്‍ വെടിവച്ചു മരിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പൊലീസുകാരോട് പറഞ്ഞു. പൊലീസ് സംഘം ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് മുന്‍ മന്ത്രിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, തനിക്കെതിരായ പരാതി വ്യാജമാണെന്ന ആക്ഷേപം അദ്ദേഹം ആവര്‍ത്തിച്ചു. പൊലീസുമായി സംസാരിച്ചതിനു പിന്നാലെ ശാന്തനായ രാജേന്ദ്ര ബഹുഗുണ താഴെയിറങ്ങാന്‍ തയാറായെങ്കിലും അപ്രതീക്ഷിതമായി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....