News Beyond Headlines

26 Sunday
April

കാണാതായ മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ചനിലയില്‍; സ്ത്രീധന പീഡനമെന്ന് പരാതി

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ജയ്പുര്‍ ഛാപിയ ഗ്രാമത്തില്‍നിന്ന് കാണാതായ മൂന്ന് സഹോദരിമാരും നാല് വയസ്സുള്ള ആണ്‍കുട്ടിയും 27 ദിവസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുട്ടികളുമായി മൂന്ന് സ്ത്രീകളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. മരിച്ചവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കാലു മീണ(25) മമത(23) കമലേഷ്(20) എന്നിവരാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ മൂന്നുപേരെയും ഛാപിയ ഗ്രാമത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരേ കുടുംബത്തില്‍ താമസിച്ചിരുന്ന ഇവരെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ ഇവരെ മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സഹോദരിമാരില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും പോലീസ് കണ്ടെടുത്തിട്ടില്ല. അതേസമയം, ഇളയസഹോദരിയായ കമലേഷ് അവസാനം പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസില്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന സൂചനകളുണ്ടായിരുന്നു. 'ഞങ്ങള്‍ ഇപ്പോള്‍ പോവുകയാണ്. എല്ലാവരും സന്തോഷമായിരിക്കുക. ഭര്‍തൃമാതാപിതാക്കളാണ് ഞങ്ങളുടെ മരണത്തിന് കാരണം. എല്ലാദിവസവും മരിക്കുന്നതിനേക്കാള്‍ നല്ലത് ഒരൊറ്റ തവണ മരിക്കുന്നതാണ്. അതിനാല്‍ ഞങ്ങളെല്ലാവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു. അടുത്ത ജന്മത്തിലും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും. ഞങ്ങള്‍ക്ക് ഒരിക്കലും മരിക്കണമെന്ന് ആഗ്രഹമില്ല, പക്ഷേ, ഭര്‍തൃമാതാപിതാക്കള്‍ ഞങ്ങളെ ഉപദ്രവിക്കുകയാണ്. ഞങ്ങളുടെ മരണത്തില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തരുതെന്നും ഹിന്ദിയില്‍ പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസില്‍ പറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ സഹോദരിമാരെ നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുവായ ഹേമരാജ് മീണയും ആരോപിച്ചു. 'സ്ത്രീധനത്തിന്റെ പേരില്‍ എന്റെ സഹോദരിമാര്‍ക്ക് പതിവായി മര്‍ദനമേറ്റിരുന്നു. അവരെ കാണാതായ മേയ് 25-ാം തീയതി മുതല്‍ ഓരോ സ്ഥലത്തും അവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. വനിതാ ഹെല്‍പ്പ്ലൈനിന്റെയും വനിതാ കമ്മിഷന്റെയും സഹായത്തോടെ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. പക്ഷേ, ചെറിയ സഹായം മാത്രമേ അവരില്‍നിന്ന് ലഭിച്ചുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. സഹോദരിമാരുടെ മരണത്തില്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍, ഭര്‍തൃമാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധന മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെയും മറ്റു ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....