മൊബൈല്‍ ഫോണില്‍ കണ്ട ഹൊറര്‍ വിഡിയോ അനുകരിച്ച് കഴുത്തില്‍ തുണി കുരുക്കി കളിച്ച എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്ര പൂനെയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ കണ്ട വിഡിയോ അനുകരിച്ച് ആദ്യം കുട്ടി പാവയുടെ കഴുത്തില്‍ കുരുക്കിട്ട് വീടിന്റെ മുറിയില്‍ കെട്ടിത്തൂക്കിയിരുന്നു. പിന്നീട്, അതേ തുണിതന്നെ കഴുത്തിലിട്ട് മുറുക്കിയപ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്. ഈ സമയം കുട്ടിയുടെ അമ്മ അടുക്കളയില്‍ ജോലിയിലായിരുന്നു. വിഡിയോയിലെ ജയില്‍ തടവുകാരെ തൂക്കിക്കാല്ലുന്ന രംഗം കുട്ടി അനുകരിയ്ക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിന് തൊട്ടുമുന്‍പ് സിനിമ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു. വാക്കാട് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സത്യവാന്‍ മാനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൂങ്ങിമരിക്കുന്നതിന് മുമ്പ് കുട്ടി ഒരു പാവയെ തൂക്കിലേറ്റി എന്നതാണ് ഇതിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. മാതാപിതാക്കള്‍ക്ക് ജോലിത്തിരക്കുണ്ടായിരുന്നതിനാല്‍ കുട്ടികളെ കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു കുട്ടികളും പതിവുപോലെ കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ ടി.വി ഇല്ലാത്തതിനാല്‍ മൂന്ന് കുട്ടികളും മൊബൈല്‍ ഫോണില്‍ വീട്ടിലിരുന്ന് പലതരത്തിലുള്ള വിഡിയോകള്‍ കാണുന്നത് പതിവായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....