കൊല്‍ക്കത്ത ന്മ പ്രശസ്ത ഗായകന്‍ കെകെയുടെ (കൃഷ്ണകുമാര്‍ കുന്നത്ത്-53) ഹൃദയധമനിയില്‍ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും വീണയുടന്‍ തന്നെ സിപിആര്‍ (പുനരുജ്ജീവന പ്രക്രിയ) ചെയ്തിരുന്നെങ്കില്‍ രക്ഷിക്കാനായേനേ എന്നും പോസ്റ്റ്‌മോര്‍ട്ടം സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. ഇടതുവശത്തെ ധമനിയില്‍ 80% ഉള്ള ഗുരുതരമായ ബ്ലോക്ക് രക്തയോട്ടത്തെ ബാധിച്ചിരുന്നു. മറ്റിടങ്ങളില്‍ ചെറിയ ബ്ലോക്കുകളും ഉണ്ടായിരുന്നു. ലൈവ് ഷോയിലെ ആവേശവും നൃത്തവും കൂടിയായപ്പോള്‍ രക്തയോട്ടത്തെ കൂടുതല്‍ ബാധിച്ച് ഹൃദയസ്തംഭനത്തിനു കാരണമായിട്ടുണ്ടാകാം. ദീര്‍ഘകാലത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ചികിത്സിച്ചിട്ടില്ലെന്നാണു കരുതേണ്ടത്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട സൂചനകള്‍ ദഹനപ്രശ്‌നമായി കെകെ എടുത്തിരിക്കാമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം വയറെരിച്ചിലിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നുവെന്ന് ഭാര്യ അറിയിച്ചതായി പൊലീസും പറഞ്ഞു. മുറിയില്‍ നിന്ന് ഇത്തരം ഗുളികകള്‍ കണ്ടെടുത്തിരുന്നു. ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികള്‍ക്ക് അടിയന്തരമായി നല്‍കുന്ന ശുശ്രൂഷയാണു സിപിആര്‍ (കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍). ശാസ്ത്രീയ രീതിയില്‍ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നല്‍കുന്നതും ഇതിന്റെ ഭാഗമാണ്. സംസ്‌കാരം നടത്തി മുംബൈ ന്മ ഉയിരിന്‍ ഉയിരായ സ്വരം ബാക്കി വച്ച് കെകെ യാത്രയായി. അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം ഇനി ഗാനവീചികളായി ജീവിക്കും. മുംബൈ വെര്‍സോവ ഹിന്ദു ശ്മശാനത്തില്‍ മകന്‍ നകുലാണു ചിതയ്ക്കു തീകൊളുത്തിയത്. കെകെയുടെ ഭാര്യ ജ്യോതി കൃഷ്ണയും മകള്‍ താമരയും ബന്ധുക്കളും നിറകണ്ണുകളോടെ ഒപ്പമുണ്ടായിരുന്നു. അല്‍ക യാഗ്‌നിക്, ശ്രേയ ഘോഷല്‍, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങി ഒട്ടേറെ പ്രമുഖ സംഗീതജ്ഞരും ബോളിവുഡ് നടീനടന്മാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....