സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയില്‍ ഹാജരായി. ബിഹാറിലെ മുസാഫര്‍പൂറിലുള്ള എംപി എംഎല്‍എ കോടതിയിലാണ് യുവതി ഹാജരായത്. 80 വയസുകാരിയായ ബാഡ്മി ദേവി എന്ന സാക്ഷിയാണ് ഹാജരായത്. മാധ്യമപ്രവര്‍ത്തകനായ രാജേന്ദ്രോ രഞ്ജന്റെ കൊലപാതക കേസിലെ പ്രധാന സാക്ഷിയാണിവര്‍. ഇവര്‍ മരിച്ചെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. വോട്ടര്‍ ഐഡി കാര്‍ഡും പാന്‍ കാര്‍ഡും ഉള്‍പ്പെടെ ബാഡ്മി ദേവി കോടതിയില്‍ ഹാജരാക്കി. 2016 മെയ് 13നാണ് ഹിന്ദുസ്താന്‍ പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന രഞ്ജന്‍ സിവ ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് കേസിലെ പ്രധാന സാക്ഷിയായ ബാഡ്മി ദേവിയെ വിസ്തരിക്കണമെന്ന ആവശ്യത്തില്‍ കോടതി ഇവര്‍ക്ക് സമന്‍സ് അയക്കുകയായിരുന്നു. എന്നാല്‍ ബാഡ്മി ദേവി മരിച്ചെന്ന് കാണിച്ച് സിബിഐ മെയ് 24 കോടതിയില്‍ ഡെത്ത് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താന്‍ മരിച്ചുവെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരിക്കുകയാണെന്നത് പത്രവാര്‍ത്തകളിലൂടെയാണ് ബാഡ്മി ദേവി അറിയുന്നത്. തൊട്ടുപിന്നാലെ ബാഡ്മി കോടതിയിലെ സമീപിച്ചു. ആ സമയം കസേര ടോലിയിലെ വീട്ടിലായിരുന്നു ബാഡ്മി. കേസില്‍ തന്നെ സിബിഐ പ്രധാസാക്ഷിയാക്കിയെങ്കിലും ആരും തന്നെ കാണാനോ തന്റെ മൊഴിയെടുക്കാനോ വന്നില്ലെന്ന് ബാഡ്മി ദേവി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.വ്യാജ മരണരേഖകള്‍ സമര്‍പ്പിച്ച സിബിഐക്ക് കോടതി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. സിബിഐ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....