News Beyond Headlines

23 Sunday
August

നൂപുറിന്റെ അറസ്റ്റിനായി പ്രതിഷേധം: റാഞ്ചിയില്‍ പൊലീസ് വെടിവയ്പില്‍ 2 മരണം; കര്‍ഫ്യൂ

പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹിയിലെ ജുമാ മസ്ജിദ്, ഹൈദരാബാദ് മക്ക മസ്ജിദ്, കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ്, ഹൗറ, ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍, പ്രയാഗ്രാജ്, മുറാദാബാദ്, സോളാപുര്‍, ജാര്‍ഖണ്ഡിലെ റാഞ്ചി എന്നിവിടങ്ങളിലെല്ലാം പ്രതിഷേധമുയര്‍ന്നു. റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു.11 പൊലീസുകാര്‍ അടക്കം 23 പേര്‍ക്കു പരുക്കേറ്റു. ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ സംഘര്‍ഷമുണ്ടായ ജമ്മുവിലെ ബധേര്‍വയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ 136 പേരെ അറസ്റ്റ് ചെയ്തു. റാഞ്ചിയിലും ഹൗറയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് വിലക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവിമാരോടു നിര്‍ദേശിച്ചു. ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രാര്‍ഥനയ്ക്ക് 1500 പേര്‍ ഒത്തുചേര്‍ന്നിരുന്നുവെന്നും ഇതില്‍ മൂന്നൂറോളം പേരാണു പ്രതിഷേധം നടത്തിയതെന്നും സെന്‍ട്രല്‍ ഡല്‍ഹി ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു. മസ്ജിദിന്റെ പടിക്കെട്ടില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരെ 15 മിനിറ്റിനുള്ളില്‍ പിരിച്ചയച്ചെന്നും പ്രതിഷേധത്തിനു മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. തങ്ങളുടെ അറിവോടെയല്ല പ്രതിഷേധം നടത്തിയതെന്നും പിന്തുണ നല്‍കിയിട്ടില്ലെന്നും ജുമാ മസ്ജിദ് ശാഹി ഇമാം പറഞ്ഞു. ഡല്‍ഹി ജാമിയ മിലിയ ക്യാംപസിലും പ്രതിഷേധം നടന്നു. സഹാറന്‍പുരിലും പ്രയാഗ് രാജിലും റാഞ്ചിയിലും നടന്ന പ്രതിഷേധപ്രകടനം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ബംഗാളിലെ ഹൗറയില്‍ കലാപസമാന സാഹചര്യം നിയന്ത്രിക്കാന്‍ സൈന്യത്തെ രംഗത്തിറക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....