News Beyond Headlines

28 Sunday
April

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടും; മംഗലാപുരം-കോഴിക്കോട് എക്സ്പ്രസ് പാലക്കാട് വരെ

കോഴിക്കോട്: മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് ഉള്‍പ്പെടെ കോഴിക്കോടിന് മൂന്ന് തീവണ്ടികള്‍ കൂടി ലഭിച്ചതായി എം.കെ. രാഘവന്‍ എം.പി. അറിയിച്ചു. ഹാസന്‍ വഴിപോവുന്ന 16512/11 ബെംഗളൂരു-മംഗലാപുരം-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെയും 16610 മംഗലാപുരം-കോഴിക്കോട്-എക്സ്പ്രസ് പാലക്കാട് വരെയും നീട്ടും. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്സ്പ്രസാണ് പുതുതായി ലഭിച്ചത്. ബെംഗളൂരുവില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഇന്ത്യന്‍ റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റിയുടെതാണ് തീരുമാനം. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള യശ്വന്തപുര എക്സ്പ്രസ് മാത്രമാണ് ബെംഗളൂരുവിലേക്ക് കോഴിക്കോട്ടുനിന്നുള്ള യാത്രക്കാര്‍ക്ക് ഏക ആശ്രയം. ബെംഗളൂരു- മംഗലാപുരം-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടുന്നത് മലബാറിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാവും. കാലങ്ങളായി ഈ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും റെയില്‍വേ പരിഗണിച്ചിരുന്നില്ല. സതേണ്‍ റെയില്‍വേയെ സമീപിച്ചപ്പോള്‍ പ്ലാറ്റ്‌ഫോം അഭാവം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിമുഖത കാട്ടുകയായിരുന്നുവെന്ന് എം.പി. പറഞ്ഞു. മേയ് 30-ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരുമായി നടത്തിയ കൂടിക്കാഴ്ചയാണ് നിര്‍ണായകമായത്. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെ രാമേശ്വരം, പളനി തീര്‍ഥാടകര്‍ക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും പ്രയോജനം ചെയ്യും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....