ബിഹാര്‍ ബാഗുസരായി ജില്ലയില്‍ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. ഡോക്ടര്‍ സത്യം കുമാര്‍ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുമായി നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിക്കുകയായിരുന്നു. ഏറെ വൈകിയും സത്യം കുമാര്‍ വീടെത്താത്തതിനെ തുടര്‍ന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വിഡിയോ കുടുംബത്തിന് ലഭിച്ചപ്പോഴാണ് ഡോക്ടറുടെ തിരോധാനത്തിന് പിന്നിലെ സത്യം കുടുംബം അറിയുന്നത്. തുടര്‍ന്ന് കുടുംബം ടേഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.ഇത്തരമൊരു സംഭവം വിചിത്രമാണെന്ന് നമുക്ക് തോന്നുമെങ്കിലും ബിഹാറില്‍ ഇത് സാധാരണമാണ്. ഇങ്ങനെയുള്ള വിവാഹങ്ങളെ പകഡ്വാ വിവാഹ് എന്നാണ് പറയപ്പെടുന്നത്. ലാഖിസാരൈ, ജാമുവി, മുംഗര്‍, പാട്ന, ബെഗുസരായ്, നളന്ദ, ഭഗല്‍പുര്‍, എന്നീ പ്രദേശങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ സാധാരണമാണ്. പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കുടുംബത്തിലെ പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കുന്നതാണ് രീതി.2018 ല്‍ ബൊകാരോ സ്റ്റില്‍ പ്ലാന്റഇലെ ജൂനിയര്‍ മാനേജരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....