News Beyond Headlines

26 Sunday
April

പ്രണയത്തകര്‍ച്ച, സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കി; സിദ്ദുവിന്റെ കൊലയില്‍ കല്യാണി വലയില്‍

ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകള്‍ കല്യാണി സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ വിരാമമാകുന്നത് ഏഴു വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ്. ഹൈക്കോടതി ജഡ്ജിയുടെ കൊച്ചുമകനായിരുന്ന സിപ്പി സിദ്ദുവിന്റെ കൊലപാതത്തില്‍ ആറു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ പ്രതിയിലേക്ക് എത്തിയതിന്റെ ആശ്വാസം രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയ്ക്കും. പ്രണയബന്ധം തകര്‍ന്നതിന്റെ പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 7 വര്‍ഷം മുന്‍പത്തെ കൊലപാതകക്കേസില്‍ സിബിഐ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് കല്യാണിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ 4 ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. സിബിഐ 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി അത് നാലു ദിവസമാക്കി ചുരുക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വാഹനങ്ങളും കണ്ടെത്താനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്.സിദ്ദുവിന്റെ കൊച്ചുമകന്‍ സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദു 2015 സെപ്റ്റംബര്‍ 20ന് ആണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് ചണ്ഡിഗഡിലെ ഒരു പാര്‍ക്കില്‍ 5 വെടിയുണ്ടകളേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. സിദ്ദുവിനെ വെടിവച്ചുകൊന്ന ആള്‍ക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നില്ല. നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് കല്യാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദേശീയ ഷൂട്ടിങ് താരമായിരുന്ന സിപ്പി സിദ്ദു, ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കൊപ്പം 2001ല്‍ പഞ്ചാബ് ദേശീയ ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 15 വര്‍ഷത്തോളം ഷൂട്ടിങ് മത്സരങ്ങളില്‍ സജീവമായിരുന്ന സിപ്പി, ഇന്ത്യന്‍ പാരാലിംപിക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. സിപ്പി സിദ്ദുവും കല്യാണി സിങ്ങും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സിദ്ദുവിനെ വിവാഹം ചെയ്യാന്‍ കല്യാണി ആഗ്രഹിച്ചിരുന്നു. എന്നാല്‍, കല്യാണിയുമായുള്ള ബന്ധത്തെ സിദ്ദുവിന്റെ മാതാപിതാക്കള്‍ എതിര്‍ത്തു. അങ്ങനെയാണ് ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. ഇതോടെ കല്യാണിക്ക് സിദ്ദുവിനോടു പകയായി. പിന്നീട് കല്യാണിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ സിദ്ദു അവളുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തത് കല്യാണിയുടെ പക വര്‍ധിപ്പിച്ചു. കല്യാണിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ സിബിഐ പങ്കുവച്ചിട്ടുണ്ട്. സിദ്ദു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പ്, അതായത് 2015 സെപ്റ്റംബര്‍ 18ന് മറ്റു ചിലരുടെ മൊബൈല്‍ ഫോണുകള്‍ വഴി സിദ്ദുവിനെ ബന്ധപ്പെട്ട കല്യാണി, ചണ്ഡിഗഡിലെ സെക്ടര്‍ 27ലുള്ള ഒരു പാര്‍ക്കില്‍ വച്ച് കൂടിക്കാഴ്ച നടത്താന്‍ നിര്‍ബന്ധിച്ചതായി സിബിഐ കണ്ടെത്തി. ഇതനുസരിച്ച് സെബ്റ്റംബര്‍ 18നും 20നും ഇടയില്‍ ഇരുവരും പാര്‍ക്കില്‍വച്ച് കണ്ടു. സിദ്ദു കൊല്ലപ്പെട്ട സംപ്റ്റംബര്‍ 20ന് വൈകുന്നേരം അദ്ദേഹത്തിനൊപ്പം കല്യാണിയും ഉണ്ടായിരുന്നതിനു തെളിവുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. അജ്ഞാതനായ അക്രമിയും കല്യാണി സിങ്ങും ചേര്‍ന്ന് സിപ്പി സിദ്ദുവിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് തുടരന്വേഷണത്തില്‍ തെളിഞ്ഞതായും സിബിഐ വിശദീകരിക്കുന്നു. സിദ്ദുവിനെതിരെ വെടിയുതിര്‍ത്ത ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ചണ്ഡിഗഡ് ഭരണച്ചുമതലയുള്ള പഞ്ചാബ് ഗവര്‍ണറുടെ ഉത്തരവു പ്രകാരം 2016 ഏപ്രില്‍ 13 നു സിബിഐ കേസ് ഏറ്റെടുത്തു. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സിദ്ദുവിനെ വെടിവച്ച അക്രമിക്കൊപ്പം ഒരു യുവതി കൂടി ഉണ്ടായിരുന്നതായി വ്യക്തമായതു മുതല്‍ കല്യാണി സിങ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നു. അതേസമയം, കല്യാണിക്കെതിരെ ശക്തമായ തെളിവുകളുടെ അഭാവം അന്വേഷണത്തിന് തിരിച്ചടിയായി. തുടര്‍ന്ന് 2020ല്‍ കല്യാണിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തക്ക തെളിവുകളില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയ സിബിഐ, അവരെ സംശയിക്കാനുള്ള കാരണങ്ങള്‍ സുദൃഢമായതിനാല്‍ അന്വേഷണം തുടരാന്‍ അനുമതി തേടി. ഇതിനിടെ, സിബിഐ നല്‍കിയ ഒരു പത്രപ്പരസ്യവും ശ്രദ്ധ നേടിയിരുന്നു. 'സിപ്പിയുടെ കൊലപാതക സമയത്ത് ഒരു സ്ത്രീ കൊലപാതകിക്കൊപ്പം ഉണ്ടായിരുന്നതായി വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മേല്‍പ്പറയുന്ന സ്ത്രീക്ക് കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ഞങ്ങളെ ബന്ധപ്പെടുക. ഇല്ലെങ്കില്‍ അവര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ടി വരും' - ഇതായിരുന്ന പരസ്യത്തിന്റെ സത്ത. അന്വേഷണം അനിശ്ചിതമായി നീണ്ടതോടെ, കൊലപാതകിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 2021ല്‍ സിബിഐ 10 ലക്ഷം രൂപയാക്കി ഉയര്‍ത്തി. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ നടന്ന വിചാരണയില്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐ ഒരു മാസത്തെ സാവകാശം തേടിയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....