ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പ് തോട്ടത്തില്‍ കണ്ടെത്തി. ആട് മേയ്ക്കാന്‍ എത്തിയ കുട്ടികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ബലാത്സംഗത്തിന് ശേഷം സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലം സീല്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സദര്‍ കോട്വാലി പ്രദേശത്തെ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് 13 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ട്. വസ്ത്രങ്ങള്‍ അലങ്കോലമായിരുന്നു. പെണ്‍കുട്ടിയുടെ കണ്ണുകള്‍ക്ക് സമീപം മുറിവുകള്‍ ഉള്ളതായും കണ്ടെത്തി. വിവരമറിഞ്ഞ് എസ്പി സഞ്ജീവ് സുമന്‍ സേനയും ഐജി ലക്ഷ്മി സിംഗും ക്രൈംബ്രാഞ്ച് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഡോക്ടര്‍മാരുടെ സമിതിയുടെ മേല്‍നോട്ടത്തില്‍ വീഡിയോഗ്രാഫിയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതെന്ന് എസ്പി സഞ്ജീവ് സുമന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമായി പറയാന്‍ കഴിയൂ സംഭവം അന്വേഷിക്കാന്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ ഗ്രാമവാസികള്‍ ബഹളം വച്ചു. പൊലീസ് മെല്ലെപ്പോക്ക് നടപടി സ്വീകരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....