രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായവരെ ആക്രമിച്ച് ആള്‍ക്കൂട്ടം. ജയ്പുര്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പ്രയാസപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍നിന്ന് പൊലീസ് ഇരു പ്രതികളെയും വെയ്റ്റിങ് വാനിലേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ആക്രമണത്തില്‍ പ്രതികളുടെ വസ്ത്രം കീറി. ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തി വിഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളെയാണ് ജനം ആക്രമിച്ചത്. പ്രതികളായ റിയാസ് അഖ്താറി, ഗോസ് മുഹമ്മദ് എന്നിവര്‍ കൊലപാതകത്തിന്റെ വിഡിയോ എടുത്തിരുന്നു. കൊലപാതകം നടന്നു മണിക്കൂറുകള്‍ക്കകം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരെ കൂടാതെ തയ്യല്‍ക്കടയില്‍ പ്രശ്‌നമുണ്ടാക്കാനും കൊല നടത്താനും കൂട്ടുനിന്ന 2 പേരെക്കൂടി പൊലീസ് പിടികൂടി. ജയ്പുരിലെ എന്‍ഐഎ കോടതിയില്‍ നാലുപേരെയും ഹാജരാക്കാന്‍ എത്തിയപ്പോഴാണ് ജനക്കൂട്ടം പ്രതികളെ കയ്യേറ്റം ചെയ്തത്. പ്രതികളെ ജൂലൈ 12 വരെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി അനുവദിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....