അടുത്തിടെ, നാഗ്പൂര്‍ സ്വദേശിയായ 28കാരന്‍ കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചുവെന്ന വാര്‍ത്ത വന്നിരുന്നു. ഹൃദയാഘാതവും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സമൂഹത്തില്‍ ആശങ്കകളും ചോദ്യങ്ങളും ഉയരാന്‍ ഈ സംഭവം കാരണമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാള്‍ക്ക് പനിയുണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ മരുന്നുകള്‍ ഉപയോഗിച്ചതിന്റെ തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം ഇയാള്‍ വയാഗ്ര ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഈ സംഭവം യുവാക്കള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഹൃദയാഘാതം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായമായവര്‍ അഭിമുഖീകരിച്ച ഒരു പ്രശ്‌നമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഹൃദയാഘാതം യുവാക്കളിലും കണ്ടുവരുന്നുണ്ട്. മുന്‍പ് 40 വയസ്സിന് താഴെയുള്ളവര്‍ക്ക് അപൂര്‍വമായാണ് ഹൃദയാഘാതം സംഭവിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഹൃദയാഘാതം അനുഭവിക്കുന്ന അഞ്ച് രോഗികളില്‍ ഒരാള്‍ നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 20-30 വയസിന് ഇടയിലുള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ലൈംഗികത അപകടകരമാണോ ചികിത്സയില്ലാത്ത കൊറോണറി ആര്‍ട്ടറി രോഗം ലൈംഗിക ബന്ധത്തില്‍ മാരകമായേക്കാം. കൊറോണറി ആര്‍ട്ടറി ഡിസീസ് ഇക്കാലത്ത് യുവാക്കളില്‍ സാധാരണയായി കണ്ടുവരുന്നു. ലൈംഗികത പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൃദയത്തിന് കൂടുതല്‍ ഓക്‌സിജനും രക്തവും ആവശ്യമാണ്. സെക്സിനിടെ ഉയരുന്ന ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് അപകടകരമാണ്. രോഗി പതിവായി വൈദ്യപരിശോധന നടത്തിയില്ലെങ്കില്‍ ഈ അപകടം പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും. ലൈംഗിക ബന്ധത്തെക്കുറിച്ചും ഹൃദ്രോഗത്തെക്കുറിച്ചും വിദഗ്ധര്‍ പറയുന്നത് എന്താണ് നെഞ്ചുവേദന, ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ് ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സിക്കറോണ്‍ സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ഹാര്‍ട്ട് ഡിസീസ് ക്ലിനിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ മൈക്കല്‍ ബ്ലാഹ പറയുന്നു. എന്നാല്‍ സെക്സിനിടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും രോഗലക്ഷണങ്ങള്‍ ഇല്ലാത്തിടത്തോളം കാലം ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ജോഗ് ചെയ്യാനോ പടികള്‍ കയറാനോ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും അദ്ദേഹം വിശദീകരിച്ചു. ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ ഇവയാണ്: നെഞ്ച് വേദന കഴുത്തിലും താടിയെല്ലിലും കൈകളിലും വേദന ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഓക്കാനം തണുത്ത വിയര്‍പ്പ് ലൈംഗികത യഥാര്‍ത്ഥത്തില്‍ ഹൃദയത്തിന് നല്ലതാണ്. സെക്സ് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ശാരീരിക വ്യായാമം ചെയ്യുന്നതുപോലെ തന്നെ ലൈംഗികതയും മനുഷ്യ ശരീരത്തിന് ഗുണം നല്‍കുന്നു. ഇത് ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുന്നു, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു, കൂടാതെ ഉറക്കം മെച്ചപ്പെടുത്തുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....