കൊല്ലം: എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ പത്തുലിറ്റര്‍ വാറ്റുചാരായവുമായി എ.ഐ.എസ്.എഫ്. ജില്ലാ നേതാവും കുടുംബവും അറസ്റ്റില്‍. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു. എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗവും ശൂരനാട് മണ്ഡലം പ്രസിഡന്റുമായ ശൂരനാട് വടക്ക് ഇടപ്പനയം അമ്മുനിവാസില്‍ അമ്മു (25), സഹോദരന്‍ അപ്പു (23), അമ്മ ബിന്ദു ജനാര്‍ദനന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡിനായി വന്ന വനിതാ ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസില്‍ പിതാവ് ജനാര്‍ദനന്‍ (60), വിജില്‍ ഭവനത്തില്‍ വിനോദ് (41), മകന്‍ വിജില്‍ (20) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബിന്ദുവിന്റെ പേരില്‍ നേരത്തേയും അബ്കാരി കേസുണ്ട്. കാലങ്ങളായി ചാരായംവില്‍പ്പന നടത്തിവരികയായിരുന്നു. ഇതിനെതിരേ നിരന്തര പരാതികളും ലഭിച്ചിരുന്നു. അമ്മുവിന്റെ രാഷ്ട്രീയ ബന്ധം മറയാക്കിയായിരുന്നു കച്ചവടമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ ഇവര്‍ ആക്രമിക്കുക പതിവാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നേരത്തേയും ഇവര്‍ക്കെതിരേ ശൂരനാട് പോലീസ് കേസെടുത്തിട്ടുണ്ട്. കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സംഭവസ്ഥലത്തെത്തിയ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ബി.സുരേഷ് പറഞ്ഞു. എക്സൈസ് സംഘത്തെ ആക്രമിച്ച ജനാര്‍ദനനും കൂട്ടുപ്രതികളും സംഭവത്തിനുശേഷം ഒളിവില്‍പ്പോയി. ഇവരെ ഉച്ചയോടെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.വിഷ്ണു, പ്രിവന്റീവ് ഓഫീസര്‍ മനോജ് ലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിധിന്‍, അജിത്, ജൂലിയന്‍ ക്രൂസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗംഗ, ശാലിനി ശശി, ജാസ്മിന്‍, ഡ്രൈവര്‍ നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരുംദിനങ്ങളില്‍ പരിശോധന ശക്തമാക്കും കൊല്ലം: ഓണാഘോഷം കണക്കിലെടുത്ത് ലഹരിയൊഴുക്ക് തടയാനുള്ള എക്സൈസിന്റെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗംകൂടിയാണീ റെയ്ഡെന്ന് എക്സൈസ് കമ്മിഷണര്‍ ബി.സുരേഷ് പറഞ്ഞു. ഇവര്‍ പലവട്ടം റെയ്ഡില്‍നിന്നു രക്ഷപ്പെട്ടതാണ്. എക്സൈസ് സംഘം എത്തുമ്പോഴേക്കും ഒഴുക്കിക്കളഞ്ഞ് രക്ഷപ്പെടുന്നതായിരുന്നു ഇവരുടെ രീതി. ഇത്തവണ എക്സൈസ് സംഘം തന്ത്രപൂര്‍വംതന്നെ പിടികൂടി. സെപ്റ്റംബര്‍ 12 വരെ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഡിവിഷന്‍ ഓഫീസില്‍ തുടങ്ങിയിട്ടുണ്ട്. ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിവരങ്ങള്‍ 18004255648 എന്ന നമ്പരില്‍ വിളിക്കാം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി ശൂരനാട്: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അമ്മു ബി.ജനാര്‍ദനനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും പാര്‍ട്ടി ബഹുജനസംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളില്‍നിന്നും പുറത്താക്കിയതായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഖില്‍ ജി.ശൂരനാട് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....