തെന്മല: ബൈക്കില്‍ യാത്രചെയ്ത അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരുനാഗപ്പള്ളി ലാലാജി ജങ്ഷനില്‍ ചെന്നിരവിള പുത്തന്‍വീട്ടില്‍ നവാസ്(52), നെഹില(16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കോന്നി-അച്ചന്‍കോവില്‍ വനപാതയിലാണ് സംഭവം. ആനയുടെ അക്രമണത്തിനിന്ന് രക്ഷപ്പെട്ട നെഹില പറയുന്നത്: അച്ചന്‍കോവിലിലേക്കു സ്‌കൂള്‍ അഡ്മിഷന്‍ സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു. ഗൂഗിള്‍ മാപ്പുനോക്കി കോന്നി- അച്ചന്‍കോവില്‍ റോഡിലൂടെയാണ് സഞ്ചരിച്ചത്. വനപാതയില്‍ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെടുകയായിരുന്നു. വളവ് തിരിഞ്ഞെത്തിയപ്പോള്‍ വനത്തില്‍നിന്ന് കാട്ടാനകള്‍ പെട്ടന്ന് റോഡിലേക്ക് എത്തി. ബൈക്ക് നിര്‍ത്തുമ്പോഴേക്കും ആന ബൈക്കില്‍ തട്ടിയിരുന്നു. അതോടെ വാപ്പ ബൈക്കിനടിയിലേക്ക് വീണു. താന്‍ ഓടി പിന്നിലേക്ക് മാറി. കാല്‍ ബൈക്കിനടിയില്‍ കുടുങ്ങിയതിനാല്‍ വാപ്പയ്ക്ക് ഓടാന്‍ കഴിഞ്ഞില്ല. പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി. ബൈക്കിനടിയില്‍പെട്ട അച്ഛനെ ആക്രമിക്കുകയും ഹെല്‍മറ്റ് തട്ടിതെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ മുന്നില്‍ അച്ചന്‍കോവിലിലേക്കു പോകുകയായിരുന്ന സിബിയുംകൂടി അലറിവിളിച്ച് കാട്ടാനകളെ അകറ്റാന്‍ ശ്രമിച്ചു. ആന സിബിക്ക് നേരെ തിരിഞ്ഞതും താന്‍ ബൈക്ക് നിരക്കിമാറ്റി വാപ്പയെ എഴുന്നേല്‍പ്പിച്ചു. ഇതിനിടയില്‍ മറ്റൊരാനയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പരിക്കേറ്റ വാപ്പയെ സിബിയുടെ ബൈക്കിന്റെ പിന്നിലിരുത്തി മൂന്നുകിലോമീറ്ററോളം കൊണ്ടുപോയശേഷം അച്ചന്‍കോവില്‍ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അച്ഛനും മകളും രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണന്ന് അപകടത്തിന് ദൃക്സാക്ഷിയായ സിബി പറയുന്നു. അച്ചന്‍കോവിലിന് 20 കി.മീ. മുമ്പാണ് സംഭവം. താന്‍ ബൈക്കില്‍ മുന്നില്‍പോയപ്പോള്‍ കാട്ടാന റോഡിലേക്ക് കയറുന്നതുകണ്ടു. പിന്നില്‍വന്ന അച്ഛനും മകള്‍ക്കും മുന്നറിയിപ്പ് നല്‍കിയപ്പോഴേക്കും ആന റോഡിലേക്ക് കയറി അവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തിയിരുന്നു. ഇതോടെ താന്‍ ബൈക്ക് നിര്‍ത്തുകയും അവരുടെ അടുത്തേക്ക് ഓടിയെത്തി, പെണ്‍കുട്ടിയോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. പെണ്‍കുട്ടിയും താനും അലറിവിളിച്ചതോടെ കാട്ടാന പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് അച്ചന്‍കോവില്‍ എസ്.എച്ച്.ഒ. ശ്രീകൃഷ്ണകുമാര്‍, സി.പി.ഒ. മഹേഷ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ ഉള്‍പ്പടെ സഹായത്താല്‍ നവാസിനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.അപകടത്തില്‍ നവാസിന്റെ കാലിന് പരിക്കുണ്ട്. നെഞ്ചിന്റെ ഭാഗത്ത് വേദനയുള്ളതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....