കൊല്ലം: എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിപ്പുനടത്തിയയാള്‍ അറസ്റ്റിലായി. കുന്നത്തൂര്‍ ഐവര്‍കാല കോട്ടയക്കുന്നത്ത് കോട്ടോളില്‍ ശങ്കരവിലാസത്തില്‍ വൈശാഖന്‍ ഉണ്ണിത്താന്‍ (35) ആണ് ബെംഗളൂരുവില്‍വെച്ച് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. അമേരിക്കയിലെ മിഷിഗണ്‍ ഫോര്‍ഡ് കമ്യൂണിറ്റി ആന്‍ഡ് പെര്‍ഫോമിങ് സെന്റര്‍ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞ് ഏജന്റായ ശബരിനാഥ് എന്നയാള്‍ വഴിയാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. അമേരിക്കയിലെ കമ്പനിയിലെ വിസയ്ക്കുവേണ്ടിയാണ് ഉദ്യോഗാര്‍ഥികള്‍ വൈശാഖന്‍ ഉണ്ണിത്താനെ സമീപിച്ചത്. അമേരിക്കയില്‍ പോകണമെങ്കില്‍ ബെംഗളൂരുവില്‍ ഒരു കോഴ്സില്‍ പങ്കെടുത്തു പാസാകണമെന്ന് ഇയാള്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. ഒരുലക്ഷം രൂപയാണ് കോഴ്സ് ഫീയായി വാങ്ങിയത്. കോഴ്സ് കഴിഞ്ഞശേഷം വിസയ്ക്കായി 25 ലക്ഷം രൂപ ബെംഗളൂരുവില്‍ െവച്ച് കൈപ്പറ്റുകയും ചെയ്തു. വിസ വരുമ്പോള്‍ അറിയിക്കാം എന്നുപറഞ്ഞ് വിദ്യാര്‍ഥികളെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. നാട്ടിലെത്തി പലതവണ ബന്ധപ്പെട്ടപ്പോഴും ഉടന്‍ അയച്ചുതരാം എന്ന മറുപടിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. തുടര്‍ന്നാണ് തട്ടിപ്പിനിരയായ വ്യക്തി പോലീസില്‍ പരാതിനല്‍കിയത്. പോലീസ് നിരന്തരം പിന്തുടര്‍ന്നെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.അനൂബ്, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ. ശ്രീകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....