തിരുവനന്തപുരത്ത് സഹകരണസംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പേരൂര്‍ക്കട ആസ്ഥാനമായ ട്രാവന്‍കൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണനെതിരെയാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശി ശ്രീക്കുട്ടന്‍ മോഹനന്‍, ഭാര്യാ സഹോദരനായ ആര്‍.ജെ.അരുണ്‍ എന്നിവരില്‍ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്നാണ് ആക്ഷേപം. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. രണ്ടുവര്‍ഷം മുന്‍പാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ശ്രീക്കുട്ടനെ ട്രാവന്‍കൂര്‍ സോഷ്യല്‍ സൊസൈറ്റിയുടെ എ ക്ലാസ് മെമ്പര്‍മാരെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേര്‍ സമീപിച്ചത്. 12 ലക്ഷം രൂപ നല്‍കിയാല്‍ സൊസൈറ്റിയില്‍ സ്ഥിരം ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഏഴു ലക്ഷം രൂപ സൊസൈറ്റി പ്രസിഡന്റ് അഭിലാഷിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കാനും ബാക്കി അഞ്ചുലക്ഷം രൂപ ഇട നിലക്കാരനായ സ്വാമി തപസ്യാനന്ദക്ക് നല്‍കാനും നിര്‍ദേശിച്ചു. ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപത്തുക തിരിച്ചു നല്‍കാമെന്നും വാഗ്ദാനമുണ്ടായി. ഇതനുസരിച്ച് ശ്രീക്കുട്ടനും ബന്ധുവും പണം കൈമാറി സൊസൈറ്റിയുടെ വെള്ളറട ശാഖയില്‍ ജോലിയില്‍ പ്രവേശിച്ചു. 2021 ജൂലായ് വരെ ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇത് മുടങ്ങി. തട്ടിപ്പ് മനസ്സിലായി നിക്ഷേപിച്ച തുക തിരിച്ചുചോദിച്ചെങ്കിലും ലഭിച്ചില്ല. ശ്രീക്കുട്ടനും ബന്ധുവിനും ചേര്‍ന്ന് 30 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിനിടെ വ്യാപക ക്രമക്കേട് മൂലം നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ സാധിക്കാതെ വന്നതോടെ സഹകരണ സംഘം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലായി. അഭിലാഷ് ബാലകൃഷ്ണന്‍ അടക്കമുള്ളവരെ പരാതിക്കാര്‍ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചതായും പോലീസ് എഫ്ഐആര്‍ ഇട്ടിട്ടും നടപടികളില്ലെന്നും പരാതിക്കാര്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....