ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റ് കൈക്കലാക്കിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസ് പിടിയില്‍. ആര്യങ്കാവ് കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക്ക് സജിമോന്‍, ക്ലീനിങ് വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ സുധീഷ് എന്നിവരാണ് പിടിയിലായത്. കോഴഞ്ചേരിയില്‍ നിന്നും ആര്യങ്കാവിലെ ലോട്ടറികടയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കൊണ്ടുവന്ന 1,64,058 രൂപയുടെ ലോട്ടറി ടിക്കറ്റാണ് കടയിലെ ജീവനക്കാരെന്ന വ്യാജേന കണ്ടക്ടറുടെ പക്കല്‍ നിന്നും ഇവര്‍ വാങ്ങിയത്. ബസ് എത്തുന്ന സമയം പിന്നിട്ടിട്ടും ലോട്ടറി ലഭിക്കാതെ വന്നതോടെ കടയുടമ ബസ് കണ്ടക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് രണ്ടുപേര്‍ ടിക്കറ്റ് കൈപ്പറ്റിയ വിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോള്‍ സജിമോനും സുധീഷുമാണ് തട്ടിയെടുത്തതെന്നു മനസ്സിലായി. തെന്മല പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലോട്ടറികള്‍ സജിമോന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ആര്യങ്കാവ് ഡിപ്പോയിലേക്കുള്ള സ്‌പെയര്‍പാട്‌സുകളാണെന്ന് തെറ്റിധരിച്ചാണ് കണ്ടക്ടറില്‍ നിന്നും പൊതി കൈപ്പറ്റിയതെന്നും ലോട്ടറിയാണെന്ന് അറിഞ്ഞപ്പോള്‍ ആരും തിരക്കി വരാത്തതിനാലാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നുമാണ് പ്രതികള്‍ പറയുന്നത്. ആര്യങ്കാവ് ഡിപ്പോയിലേക്ക് മറ്റു ഡിപ്പോകളില്‍ നിന്നുള്ള സ്‌പെയര്‍പാട്‌സുകള്‍ എത്തിക്കുന്നത് ബസുകളിലാണ്. തെന്മല ഇന്‍സ്‌പെക്ടര്‍ കെ.ശ്യാം, എസ്‌ഐ സുബിന്‍ തങ്കച്ചന്‍, സിപിഒമാരായ അനീഷ്, സുജിത്, വിഷ്ണു, രഞ്ജിത്ത്, അനൂപ്, നിഥിന്‍, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആര്യങ്കാവിലേക്ക് ലോട്ടറി എത്തുന്നത് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ വഴിയാണ്. കോട്ടയം, തിരുവല്ല, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ലോട്ടറികള്‍ ബസ് കണ്ടക്ടര്‍ വശം ഏജന്റുമാര്‍ കൊടുത്തുവിടും. ടിക്കറ്റ് കൊണ്ടുവരുന്ന കണ്ടക്ടര്‍ക്ക് ചെറിയൊരു കൈമടക്കും ഈ ഇനത്തില്‍ ലഭിക്കും. ആര്യങ്കാവില്‍ എത്തുമ്പോള്‍ത്തന്നെ ലോട്ടറി കടക്കാര്‍ ഈ ടിക്കറ്റ് കണ്ടക്ടറിന്റെ പക്കല്‍ നിന്നും കൈപ്പറ്റും. ഇത്തരത്തില്‍ ലോട്ടറി ട്രാന്‍സ്‌പോര്‍ട്ടിങ് നടത്തുന്നതിന് കെഎസ്ആര്‍ടിസിയ്ക്ക് പ്രത്യേക ലാഭമൊന്നുമില്ലെങ്കിലും ബസ് ജീവനക്കാര്‍ക്ക് ഗുണമുണ്ടാകും. ലോട്ടറി മാത്രമല്ല അന്തര്‍സംസ്ഥാന ബസുകളില്‍ ജീവനക്കാര്‍ വശം എന്ത് സാധനവും കൊടുത്തുവിട്ടാല്‍ കൃത്യസ്ഥലത്ത് എത്തിച്ചു നല്‍കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ആര്യങ്കാവ് വഴി എത്തുന്ന ഒട്ടുമിക്ക ബസുകളിലും ലഗേജുകാരണം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....