തെന്മല: കോഴഞ്ചേരിയില്‍നിന്ന് ആര്യങ്കാവിലേക്കു കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4,200 ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ മാര്‍ത്താണ്ഡങ്കര സ്വദേശി സജിമോന്‍ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറി ടിക്കറ്റുകളാണ് അപഹരിക്കപ്പെട്ടത്.സാധാരണയായി കോഴഞ്ചേരിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ്സിലാണ് ടിക്കറ്റുകള്‍ കൊടുത്തുവിടുന്നത്. ആര്യങ്കാവില്‍ എത്തുമ്പോള്‍ ബസ് ജീവനക്കാര്‍ ലോട്ടറി ഏജന്‍സിക്ക് ടിക്കറ്റ് അടങ്ങുന്ന ലഗേജ് കൈമാറും. ചൊവ്വാഴ്ച രാത്രി സമാനരീതിയില്‍ കോട്ടയം-തെങ്കാശി ബസ്, ലോട്ടറിക്കടയുടെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഒരാള്‍വന്ന് ടിക്കറ്റുകള്‍ കൈപ്പറ്റി. എന്നാല്‍, ഏജന്‍സിക്ക് ലോട്ടറി ടിക്കറ്റുകള്‍ കിട്ടാത്തതിനാല്‍ അവര്‍ കോഴഞ്ചേരിയില്‍ ബന്ധപ്പെട്ടപ്പോള്‍ കൊടുത്തുവിട്ടതായി മറുപടി ലഭിച്ചു. ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ടിക്കറ്റുകള്‍ ഒരാള്‍ക്കു കൈമാറിയതായും അറിയിച്ചു. ഇതോടെ ഏജന്‍സി തെന്മല പോലീസില്‍ പരാതി നല്‍കി. സംഭവം നടക്കുമ്പോള്‍ രണ്ടു കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കടന്നുപോയെന്ന് പോലീസ് അന്വേഷണത്തില്‍ മനസ്സിലായി. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ടിക്കറ്റ് കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ മാര്‍ത്താണ്ഡങ്കര സ്വദേശി സജിമോന് കൈമാറിയതായി അറിഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പോലീസ് ഇരുവരെയും പിടികൂടുകയും ലോട്ടറി ടിക്കറ്റുകള്‍ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തിയ ടിക്കറ്റുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നറുക്കെടുപ്പ് നടന്നവയാണ്. ഇതില്‍ 40,000 രൂപയുടെ സമ്മാനമുള്ളതായി ലോട്ടറി ഏജന്‍സി പോലീസിനോടു പറഞ്ഞു. തെന്മല സ്റ്റേഷന്‍ ഓഫീസര്‍ കെ.ശ്യാം, എസ്.ഐ. സുബിന്‍ തങ്കച്ചന്‍, സി.പി.ഒ.മാരായ അനീഷ്, സുജിത്, വിഷ്ണു എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....