സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞ എ.ബി.വി.പി. പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വഞ്ചിയൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. വഞ്ചിയൂരിലെ എ.ബി.വി.പി-സി.പി.എം. സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്.ബൈക്കില്‍ എത്തിയ സംഘം കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയത്.ആറു പേരെയാണ് തിരിച്ചറിഞ്ഞത്.ഇവരില്‍ മൂന്നു പേര്‍ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വഞ്ചിയൂരില്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ പൊതുവേദിയില്‍ ബലം പ്രയോഗിച്ചു നിവേദനം നല്‍കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം.ഈ സംഘത്തില്‍ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചത്.സംഘര്‍ഷത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപോയാണ് പാര്‍ട്ടി ഓഫീസിന് കല്ലെറിഞ്ഞത്.ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചു.പൊലീസ് എത്തിയതോടെ ആര്‍.എസ്.എസ്-ബിജെ.പി പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് സംഘടിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് പൊലീസ് ഇന്നത്തേക്ക് മാറ്റിയത്. കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ കൈയേറ്റം ചെയ്ത കേസില്‍ പൊലീസ് ഈ മൂന്ന് എ.ബി.വി.പി. പ്രവര്‍ത്തകരുടെയും അറസ്റ്റ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയിരുന്നു.മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി ജാമ്യം നല്‍കി. പിന്നാലെയാണ് കല്ലേറ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ തമ്പാനൂര്‍ പൊലീസ് എത്തിയത്. ആശുപത്രിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....