മുംബൈ: തീവണ്ടിയാത്രയ്ക്ക് തത്കാല്‍ ടിക്കറ്റെടുക്കുന്നതിന് വ്യാജ സോഫ്റ്റ്വേര്‍ നിര്‍മിച്ച ആറുപേരെ റെയില്‍വേ സംരക്ഷണസേന അറസ്റ്റുചെയ്തു. ഇവരില്‍നിന്ന് 28 കോടി രൂപയുടെ റെയില്‍വേ ടിക്കറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. നാലുമാസത്തെ അന്വേഷണത്തിലാണ് പശ്ചിമ റെയില്‍വേയിലെ റെയില്‍വേ സംരക്ഷണസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇവരെ പിടികൂടിയത്. ഇതില്‍ രണ്ടുപേര്‍ മുംബൈയില്‍നിന്നുള്ളവരാണ്. മനന്‍ വഗേല (രാജ്കോട്ട്), കനയ്യ ഗിരി, അമന്‍ ശര്‍മ (മുംബൈ), അഭിഷേക് ശര്‍മ (വാപ്പി), വിരേന്ദ്ര ഗുപ്ത (വല്‍സാഡ്), അഭിഷേക് തിവാരി (ഉത്തര്‍പ്രദേശ്) എന്നിവരാണ് പിടിയിലായത്. ഇതിനുമുമ്പും ഇത്തരം സോഫ്റ്റ്വേര്‍ നിര്‍മിച്ചു വിതരണംചെയ്തവരെ മുംബൈയില്‍നിന്ന് പിടികൂടിയിരുന്നു. ഐ.ആര്‍.സി.ടി.സി.യുടെ ടിക്കറ്റ് ബുക്കിങ് സോഫ്റ്റ്വേറിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടക്കാമെന്നതാണ് ഈ വ്യാജ സോഫ്റ്റ്വേറിന്റെ പ്രത്യേകത. നിമിഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഇതുപയോഗിച്ച് ബുക്കുചെയ്യാം. 2000 രൂപ മുതല്‍ 3500 രൂപവരെ വിലയ്ക്കാണ് വ്യാജ സോഫ്റ്റ്വേര്‍ വില്‍ക്കുന്നത്. രാജ്കോട്ടിലെ ടിക്കറ്റ് ബുക്കിങ് ഏജന്റ് മനന്‍ വഗേലയെ പിടികൂടിയതോടെയാണ് ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായത്. 'കോവിഡ്-എക്‌സ്' എന്ന പേരിലാണ് ഈ സോഫ്റ്റ്വേര്‍ പുറത്തിറക്കിയത്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റില്‍ ഒരാള്‍ക്ക് നിശ്ചിത എണ്ണം ടിക്കറ്റുകള്‍ മാത്രമേ ബുക്കുചെയ്യാന്‍ പറ്റൂ. എന്നാല്‍, ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിന് പരിധിയില്ല. വ്യാജ യൂസര്‍ ഐ.ഡി.കളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കൂടുതല്‍പ്പേര്‍ ഉടന്‍ പിടിയിലാകുമെന്നും പശ്ചിമറെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....