ജയ്പുര്‍: രാജസ്താനിലെ ജയ്പുരില്‍ 24കാരിയായ യുവതിയെ നിര്‍ബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതായി പരാതി. ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് യുവതിയെ നിര്‍ബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിശോധനയില്‍ യുവതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഒഴിവാക്കിയെന്നും പഞ്ചായത്ത് ചേര്‍ന്ന് തന്നോട് 10 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടെന്നും യുവതി പരാതിയില്‍ പറയുന്നു. ഭില്‍വാരയില്‍ വെച്ച് മേയ് 11നായിരുന്നു യുവതിയുടെ വിവാഹം. എന്നാല്‍ ആദ്യദിവസം തന്നെ യുവതി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കപ്പെടുകയായിരുന്നു. പരിശോധനയില്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും കുടുംബവും തന്നെ അപമാനിച്ചുവെന്നും മേയ് 31ന് പ്രാദേശിക ക്ഷേത്രത്തില്‍ വെച്ച് നടന്ന 'ഖാപ് പഞ്ചായത്തി'ല്‍ തന്റെ കുടുംബത്തോട് 10 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടതായാണ് പരാതി. വിവാഹത്തിന് മുമ്പ് അയല്‍വാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഭാഷ് നഗര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ''ഉച്ചയ്ക്ക് ശേഷമാണ് കന്യകാത്വ പരിശോധന നടത്തിയത്. അതിന് ശേഷം രാത്രിയോളം അവര്‍ ചര്‍ച്ച നടത്തി. ഭയം കാരണം എനിക്കൊന്നും പറയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും മര്‍ദ്ദിക്കുകയായിരുന്നു'. യുവതി പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ബാഗോര്‍ എസ്.എച്ച്.ഒ. അയ്യൂബ് ഖാന്‍ പറഞ്ഞു. ഐ.പി.സി. വകുപ്പുകള്‍ 498എ, 384, 509, 120 ബി പ്രകാരമാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....