News Beyond Headlines

28 Sunday
December

സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതര പരുക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് വഴിവച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൽക്ഷണം മരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള പരുക്കുകളാണ് സൈറസ് മിസ്ത്രിയുടെയും ജഹാംഗീർ പണ്ടോലയുടെയും തലയ്ക്കും, നെഞ്ചിനും ഉണ്ടായത് എന്നും ഡോക്ടർമാർ വ്യക്തമാക്കി. 100 കിലോമീറ്റർ വേഗതയിൽ നിന്നും നിശ്ചലമായത് കൊണ്ടാണ് കടുത്ത ആഘാതം ഉണ്ടായത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇരുവരുടെയും വിസ്ര സാമ്പിളുകൾ പരിശോധനക്കായി അയച്ചു. സാമ്പിളുകൾ ഡിഎൻഎ പരിശോധനക്കും അയക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന സ്ഥലത്തെ ഫോറൻസിക് പരിശോധനയും, അപകടത്തിന്റ ഡമ്മി പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് കമ്പനി അറിയിച്ചു. ഈ മാസം നാലിനാണ് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചത്. മുംബൈ- അഹമ്മദാബാദ് ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. നാലിന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പാൽഗഡിലെ സൂര്യ നദിക്ക് മുകളിലൂടെയുള്ള പാലം കടക്കവേയാണ് മിസ്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റു. മിസ്ത്രി സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് വാഹനം പൂർണമായും തകർന്നു. ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിൽ തൽസ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാനാകുന്നത്. സൈറസ് മിസ്ത്രിക്ക് ശേഷം എൻ ചന്ദ്രശേഖരനാണ് ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....