മലയാള സിനിമ മേഖല ഇപ്പോൾ വിവാദങ്ങൾക്ക് നടുവിലാണ്. യുവനടൻ ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്തായ യുവതി പീഡനആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവതിക്കെതിരെ ആദ്യം പരാതി നൽകിയത് താരം തന്നെയായിരുന്നു. പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപണ വിധേയയായ യുവതി വ്യക്തമാക്കിയതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ നൽകിയത് കള്ളക്കേസാണെന്ന് യുവതി പറയുന്നു.
തന്നെ ബലാല്‍സംഘം ചെയ്യാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഉണ്ണി ഇത്തരമൊരു വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചതെന്നും അവർ പറഞ്ഞു. ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാന്‍ ചെന്ന സമയത്താണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നും യുവതി പറഞ്ഞു.
പൊതുജനം അറിഞ്ഞാല്‍ പീഡനശ്രമം തന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി രഹസ്യ മൊഴി നല്‍കിയതെന്നും യുവതി വ്യക്തമാക്കി. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന്ഉണ്ണി മുകുന്ദനോട്ഹാജരാകാൻ ആവശ്യപ്പെട്ടു. മഹാരാജാസ്കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണിയെ രണ്ട് ആളുകളുടെ ജാമ്യത്തിലാണ്കോടതി വിട്ടയച്ചതെന്നും യുവതി പറയുന്നു. സംഭവത്തിൽ ഉണ്ണി മുകുന്ദനാണോ യുവതിയാണോ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. ഏതായാലും താരത്തിനെതിരെ ഉടൻ നടപടി എടുക്കണ്ട എന്ന നിഗമനത്തിലാണ് പൊലീസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....