News Beyond Headlines

29 Monday
April

‘വരനെ ക്രിക്കറ്റ് കളിക്കാൻ വിടണം’; വധുവിൽ നിന്ന് കരാർ ഒപ്പിട്ടു വാങ്ങി സുഹൃത്തുക്കൾ

ചെന്നൈ: കല്യാണപ്പന്തലില്‍, വരണമാല്യം ചാര്‍ത്തുന്നതിനു തൊട്ടുമുമ്പ് വരന്റെ കൂട്ടുകാര്‍ മുദ്രപ്പത്രവുമായി വന്നു, വിവാഹം നടക്കണമെങ്കില്‍ വധു ഇതിലെ വ്യവസ്ഥ അംഗീകരിച്ച് ഒപ്പിട്ടുകൊടുക്കണം. കരാറിലെ ഉപാധി ലളിതമായിരുന്നു, 'വിവാഹത്തിനുശേഷവും എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഭര്‍ത്താവിനെ ക്രിക്കറ്റ് കളിക്കാന്‍ വിടണം.' തമിഴ്നാട്ടിലെ തേനിയിലാണ് വ്യത്യസ്തമായൊരു കരാറില്‍ ഒപ്പുവെച്ച് വധൂവരന്മാര്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്വകാര്യകോളേജില്‍ അധ്യാപകനായ ഹരിപ്രസാദ് കടുത്ത ക്രിക്കറ്റ് പ്രേമിയാണ്. നാട്ടിലെ സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ താരവുമാണ്. പൂജയുമായുള്ള കല്യാണം ഉറപ്പിച്ചപ്പോള്‍ ഹരിപ്രസാദിനെ ക്രിക്കറ്റ് കളിക്കാന്‍ കിട്ടാതാവുമോ എന്നായിരുന്നൂ കൂട്ടുകാരുടെ ആശങ്ക. അതിനു പരിഹാരമായാണ് വധുവില്‍നിന്ന് രേഖാമൂലം ഉറപ്പുവാങ്ങിയത്. വിവാഹത്തിനുമുമ്പ് വരന്റെ കൂട്ടുകാര്‍ മുദ്രപ്പത്രവുമായി വരുന്നതുകണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അതു വായിച്ചുകഴിഞ്ഞപ്പോള്‍ പൂജ പുഞ്ചിരിയോടെ ഒപ്പിട്ടുകൊടുത്തു. വരനും വധുവും കൂട്ടുകാരും കരാര്‍ മുന്നില്‍വെച്ച് ഫോട്ടോക്ക് പോസ്‌ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....