സിനിമയിൽ മാത്രമല്ല സിനിമാ സെറ്റുകളിലും സ്ത്രീകളോടുള്ള വിവേചനം നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി. സിനിമാ സെറ്റുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നതിൽ പോലും സ്ത്രീകൾക്ക് വിലക്കുണ്ടെന്ന് നടി പറയുന്നു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി സിനിമയിലെ സ്ത്രീ - പുരുഷ വിവേചനത്തെ കുറിച്ച് പറയുന്നത്.
നടീനടന്മാര്ക്ക് സെറ്റില്‍ വിശ്രമിക്കാന്‍ നിര്‍മാണ കമ്പനികള്‍ വാനിറ്റി വാനുകള്‍ നല്‍കാറുണ്ട്. ജനവാസ പ്രദേശങ്ങളിൽ അല്ലാതെ ഷൂട്ടിങ് നടക്കുകയാണെങ്കിൽ ഈ വാനില്‍ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. ഇത് അതാത് അഭിനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. സ്ത്രീകള്‍ക്കൊന്നും ടോയ്ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കില്‍ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാന്‍ അനുവദിക്കില്ലെന്നും എനിക്ക് വാനിറ്റി വാന്‍ കിട്ടുമ്പോഴെല്ലാം സെറ്റിലുള്ള സ്ത്രീകളോട് അതുപയോഗിച്ചു കൊള്ളാന്‍ ഞാന്‍ പറയാറുണ്ടെന്നും താരം പറയുന്നു.
പൊതുവെ സിനിമാ മേഖലയില്‍ സ്ത്രീകളോടുള്ള ബഹുമാനക്കുറവ് പ്രകടമാണെന്ന് പാർവതി പറയുന്നു. അണിയറ പ്രവര്‍ത്തകരെ രണ്ടാം തരക്കാരായിത്തന്നെയാണ് കണക്കാക്കുന്നത്. വര്‍ണവിവേചനത്തിന്റെ കാലത്തൊന്നുമല്ലല്ലോ നമ്മള് ജീവിക്കുന്നതെന്ന് പാർവതി ചോദിക്കുന്നു. മോശം ഉള്ളടക്കമുള്ള സ്ത്രീകളെ അവഹേളിക്കുന്ന ചിത്രങ്ങളും ബോക്സ് ഓഫീസിൽ ഹിറ്റാകാറുണ്ടെന്ന് പാർവതി പറയുന്നു. ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിയുടെ കസബയാണ്. സ്ത്രീകളെ അപമാനിക്കുന്ന സിനിമകൾ ഹിറ്റാകുന്നുവെന്നത് അഭിമാനിക്കാൻ കഴിയുന്ന കാര്യമല്ല. പാർവതി പറയുന്നു.
'കസബ എന്ന സിനിമയില്‍ നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീയോടുപറയുന്ന സംഭാഷണം കേട്ടിട്ടുണ്ടോ. ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ പറ്റാത്തതാണത്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം' - എന്നായിരുന്നു പാർവതിയുടെ മറുപടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....