മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് രംഗത്തെത്തിയ നടി റിമ കല്ലിങ്കലിന് പൂർണപിന്തുണയുമായി നടനും എഴുത്തുകാരനുമായ ജയൻ രാജൻ. അതിഭീകരമായ അസഭ്യവർഷങ്ങൾക്കിരയാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരിക്കുമല്ലോ ഇത്തരമൊരു പ്രസംഗത്തിന് ആ കുട്ടി ഒരുങ്ങിയിട്ടുണ്ടാവുക എന്ന് ജയൻ രാജൻ ചോദിക്കുന്നുണ്ട്.ജയൻ രാജന്റെ കുറിപ്പ് വായിക്കാം:
റിമയുടെ TEDx പ്രസംഗം കണ്ടു. തുല്ല്യവേദനമില്ലായ്മ, സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധിനിത്യക്കുറവ് തുടങ്ങിയവ - അവ ശരിയെന്നല്ല - പക്ഷെ സിനിമയുടെ നിലനിൽപ്പ് തന്നെ കമ്പോളമൂല്ല്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് യുക്തിരഹിതമായി അത്തരം വിഷയങ്ങളെ അടച്ചാക്ഷേപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. കല ജീവിതത്തെ അനുകരിക്കുന്നോ, അതേ മറിച്ചോ എന്ന് ചോദിച്ചുകൊണ്ട് റിമ തന്നെ അതിന് സമാധാനവും പറയുന്നുണ്ട്.
പ്രസംഗത്തിൽ പൊതുവേ പങ്കുവെച്ച അഭിപ്രായങ്ങളോട് സമചിത്തതയുള്ള ഒരാൾക്ക് യോജിക്കാതിരിക്കാനാവില്ല. അതിഭീകരമായ അസഭ്യവർഷങ്ങൾക്കിരയാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരിക്കുമല്ലോ ഇത്തരമൊരു പ്രസംഗത്തിന് ആ കുട്ടി ഒരുങ്ങിയിട്ടുണ്ടാവുക. (ഇപ്പോൾ തന്നെ YouTube കമെന്റുകളിൽ അത് കാണുകയും ചെയ്യാം.) ആ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. 'ഇവളാരിതൊക്കെ പറയാൻ?' എന്നായിരിക്കാം ഒരു ശരാശരി മലയാളി പുരുഷന്റെ മനസ്സിൽ ആദ്യം ഉയരുന്ന പ്രതികരണം.
ഒന്നോർക്കുക. നിങ്ങളുടെ അമ്മയ്ക്കും, നിങ്ങളുടെ സഹോദരിക്കും, നിങ്ങളുടെ സ്ത്രീ സുഹൃത്തിനും, എല്ലാത്തിനുമുപരി നിങ്ങളുടെ മകൾക്കും കൂടി വേണ്ടിയാണ് ഈ ചോദ്യങ്ങൾ ചോദിക്കേണ്ടുന്നത്. നിയമങ്ങൾ അലിഖിതങ്ങളാവുമ്പോൾ അന്യായങ്ങൾ അദൃശ്യങ്ങളാവുക സ്വാഭാവികം. അനുഭവങ്ങൾ തിരിച്ചറിയുന്നത് തന്നെ പ്രയാസം, അപ്പോഴവ ചൂണ്ടിക്കാട്ടുവാനും കൂടി ആയെങ്കിലോ? റിമ, അഭിനന്ദനങ്ങൾ!
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....