ഫുട്ബോൾ ഇതിഹാസം വിപി സത്യന്റെ ജീവിതം ആസ്‌പദമാക്കി പ്രജീഷ് സെൻ അണിയിച്ചൊരുക്കിയ ‘ക്യാപ്‌റ്റന്‍’ എന്ന ചിത്രത്തെയും ജയസൂര്യയെയും അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം സിനിമയെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ചത്.
നമ്മുടെ പുതിയ സംവിധായകരില്‍ പലർക്കുമുള്ള മനോഹരമായ കയ്യടക്കം പ്രജീഷ് സെന്നിനും ഉണ്ട്. 'ക്യാപ്റ്റൻ' എന്ന സിനിമ കണ്ടപ്പോഴാണ് സത്യൻ ആരായിരുന്നുവെന്ന് നമ്മൾ മനസിലാക്കുന്നത്. ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നും സത്യന്‍ അന്തിക്കാട് ഫേസ്‌ബുക്കില്‍ കുറിച്ചു. സത്യന്റെ ഭാര്യ അനിതയായി മികച്ച പ്രകടനം പുറത്തെടുത്ത അനു സിതാരയേയും അദ്ദേഹം അഭിനന്ദിച്ചു.
സത്യന്‍ അന്തിക്കാടിന്റെ ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണരൂപം:-
അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകൾ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി.
'ക്യാപ്റ്റനി'ലൂടെ പ്രജീഷ് സെൻ അത് വീണ്ടും ഓർമ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകർ പലർക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ. വി.പി.സത്യൻ മലയാളിക്ക് അപരിചിതനല്ല. പക്ഷേ 'ക്യാപ്റ്റൻ' എന്ന സിനിമ കാണുമ്പോഴാണ് സത്യൻ ആരായിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാൻ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.
ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യൻ എന്ന കളിക്കാരനെയേ നമ്മൾ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താൻ മികച്ച നടന്മാരുടെ നിരയിൽ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിതാരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്. ക്യാപ്റ്റന്റെ ശില്പികൾക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ !
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....