News Beyond Headlines

29 Wednesday
April

ട്രെയിന്‍ യാത്രക്കിടെ അപമാനിച്ചു, ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്ളയാളായതിനാല്‍ ടി‌ടി‌ആറിനും ഇടപെടാന്‍ ഭയം: വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ

ട്രെയിന്‍ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്. നിഷ എഴുതിയ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന പുസ്തകത്തിലാണ് ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന അപമാനശ്രമത്തെക്കുറിച്ച് പറയുന്നത്.
കേരള കോൺഗ്രസ്(മാണി) ചെയർമാൻ കെഎം മാണിയുടെ മരുമകളും, കോട്ടയം എംപി ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസിന്റെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം, അപമാനിക്കാന്‍ ശ്രമിച്ചത് ആരെന്ന് പറയുന്നില്ലെങ്കിലും ഒരേ മുന്നണിയില്‍ തന്നെയുള്ള വ്യക്തിയാണെന്ന സൂചന നിഷ നല്‍കുന്നുണ്ട്.
വളരെ ക്ഷീണിതയായിരുന്ന തന്നെ അയാൾ അപമാനിക്കാൻ ശ്രമിക്കുന്നത് ആദ്യമേ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അയാളെ താക്കീത് ചെയ്തു. എന്നാൽ താക്കീത് നൽകിയിട്ടും അയാൽ അപമാനിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട് ടി‌ടി‌ആറിനോട് കാര്യം അവതരിപ്പിച്ചുവെന്ന് നിഷ എഴുതുന്നു.
എന്നാല്‍, ടിടി‌ആറിന്റെ മറുപടി നിഷയെ തന്നി ഞെട്ടിക്കുന്നതായിരുന്നു. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ്. നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’ എന്ന് പറഞ്ഞ് ടി‌ടിആര്‍ ഒഴിഞ്ഞ് മാറിയെന്ന് നിഷ ആരോപിക്കുന്നു.
പക്ഷേ, അപ്പോഴും അയാളുടെ കൈകൾ തന്റെ കാൽവിരലുകളെ ലക്ഷ്യമാക്കി വന്നു. അയാൽ കൈകൾ കൊണ്ട് കാൽപാദത്തിൽ ഉരസാൻ തുടങ്ങി. ലക്ഷ്മണ രേഖ കടന്നുവെന്ന് മനസിലാക്കിയതോടെ താൻ അയാളോട് ദേഷ്യപ്പെട്ടെന്നും, ശക്തമായ ഭാഷയിൽ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും നിഷ ജോസ് പറയുന്നു.
അതോടൊപ്പം, കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....