മലയാളത്തിലെ ആദ്യ ഒടി ടടി ചിത്രത്തിലെ പാട്ട് ഹിറ്റാകുന്നു. 'സൂഫിയും സുജാതയും' എന്ന ജയസൂര്യ ചിത്രത്തിലെ . 'വാതിക്കല് വെള്ളരിപ്രാവ്' എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് തകര്‍ത്ത് ഓടുന്നത്. എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് യുവഗായിക നിത്യ മാമ്മനും അര്‍ജുന്‍ കൃഷ്ണനും സിയ ഉള്‍ ഹഖും ചേര്‍ന്നാണ്. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. മണിക്കൂറുകള്‍ക്കകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ പാട്ട് ഖല്‍ബില്‍ കയറുന്നു എന്നാണ് ആസ്വാദകപക്ഷം. 'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലെ പാട്ടുകളുടെ ഫീല്‍ തോന്നുന്നു എന്നും എത്ര കേട്ടിട്ടും മതിവരുന്നില്ല എന്നുമാണ് പ്രേക്ഷകപ്രതികരണങ്ങള്‍. യുവഗായകരുടെ മധുവൂറും നാദവും മനസില്‍ പതിയും സംഗീതവും പ്രണയിക്കാന്‍ തോന്നിപ്പിക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. നിത്യ മാമ്മന്റെ ഉള്ളു തൊടും ആലാപനത്തെ നിരവധി പേരാണ് പ്രശംസിച്ചത്. മലയാളികളുടെ സ്വന്തം ശ്രേയ ഘോഷാല്‍ എന്നാണ് ഗായികയെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചത്. സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്തു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'എടക്കാട് ബെറ്റാലിയന്‍ 06' എന്ന ചിത്രത്തിലെ 'നീ ഹിമ മഴയായ് വരൂ' എന്ന പാട്ടിലൂടെയാണ് നിത്യ മാമ്മന്‍ പിന്നണി ഗാനരംഗത്തേയ്‌ക്കെത്തിയത്. ചിത്രത്തിലൂടെ സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ ആണ് ഗായികയെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയത്. പിന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'ദ് കുങ്ഫു മാസ്റ്റര്‍' എന്ന ചിത്രത്തിനും നിത്യ പിന്നണിയില്‍ സ്വരമായി. സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും. സിനിമയിലെ അല്‍ഹം ദുലില്ല എന്ന ഗാനത്തിന് സംഗീതം നല്‍കിയതും പാടിയതും സുദീപ് പാലനാടാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....